കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി; കണ്ണൂരിലെ സഖാകൾക്ക് സിപിഎം ക്ലാസ്!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ എന്ന് കേൾക്കുമ്പോൾ ജില്ലയ്ക്ക് പുറത്തുള്ളവരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് അക്രമ രാഷ്ട്രീയത്തെ കുറിച്ചാണ്. കൊല്ലും കൊലയും മാത്രമുള്ള നാടെന്ന ചിന്തയാണ് പലർക്കും കണ്ണൂരിനെ കുറിച്ചുള്ളത്. പ്രബുദ്ധമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നതാണ് കണ്ണൂര്‍ രാഷ്ട്രീയം. സാമൂഹ്യമാറ്റത്തിനായുള്ള കാഹളം മുഴക്കിയ ഒട്ടേറെ മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കണ്ണൂര്‍. ജന്മിത്വത്തിനും നാടുവാഴിത്വത്തിനും സാമ്രാജ്യത്വശക്തികളുടെ കിരാതവാഴ്ചയ്ക്കുമെതിരെ നടത്തിയ സന്ധിയില്ലാ സമരത്തിലൂടെ നടന്നുനീങ്ങിയ കണ്ണൂരിന്റെ ചരിത്രം നിസ്തുലമാണ്.

<strong>യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!</strong>യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!

എന്നാൽ രാഷ്ട്രീയ സംഘട്ടനങ്ങളിലും സംഘര്‍ഷങ്ങളിലും ഒട്ടേറെപ്പേരുടെ ജീവന്‍ പൊലിഞ്ഞ മണ്ണാണിത്. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ഇതുപോലൊരു സംഭവമുണ്ടാകരുതേയെന്ന് സമാധാന പ്രേമികള്‍ മനമുരുകി പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും പിന്നെയും നിരാശപ്പെടുത്തുംവിധമാണ് കാര്യങ്ങളുടെ പോക്ക്. എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ എതിർക്കുന്നു. എന്നാൽ വീണ്ടും വീണ്ടും കണ്ണൂരിൽ അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി ചെറിയ തോതിൽ അക്രമ രാഷ്ട്രീത്തിന് കണ്ണൂരിൽ മാറ്റം സംഭവിച്ചിട്ടുണ്ട്.

പ്രകോപനങ്ങളിൽ വീഴരുത്

പ്രകോപനങ്ങളിൽ വീഴരുത്


‌‌
എന്നാൽ അക്രമ രഷ്ട്രീയത്തിന് അറുതി വരുത്താൻ മുന്നിട്ടിറങ്ങുകയാണ് സിപിഎം. ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളിൽ പങഅകെടുക്കരുതെന്നും പ്രകോപനങ്ങളിൽ വീണുപോകരുതെന്നും കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് സിപിഎം ക്ലാസെടുക്കാനൊരുങ്ങുകയാണ്. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നടക്കുന്ന തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമാണ് പുതിയ പരിപാടി.

ആദ്യഘട്ട ക്ലാസ്

ആദ്യഘട്ട ക്ലാസ്


കണ്ണൂർ, കാസർകോട് ജില്ലകളിലെ അക്രമ സംഭവങ്ങൾ തടയാൻ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. കണ്ണൂർ ജില്ല കമ്മറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ഉന്നയിച്ചിരുന്നു. ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ, ഏരിയ കമ്മറ്റി അംഗങ്ങൾ എന്നിവർക്കാണ് ആദ്യംഘട്ടം പാർട്ടി ക്ലാസ് നൽകുന്നത്.

ക്വട്ടേഷൻ ഗുണ്ടകൾ

ക്വട്ടേഷൻ ഗുണ്ടകൾ

സംഭാവന നൽകാത്തവരെ ശത്രുക്കളായിക്കണ്ട് അവഹേളിക്കുകയോ ഒറ്റപ്പെടുത്തുകോ ചെയ്യുന്ന രീതി പൂർണ്ണമായും മാറ്റണമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. പാർട്ടി കണ്ണൂർ ഘടകത്തിൽ ക്വട്ടേഷൻ ഗുണ്ടകൾ പിടിമുറുന്നുവെന്നാണ് നേതൃത്വത്തിന്റെ പരാതി. ക്രിമിനലുകളെ വളർത്തുന്നതിൽ മുതിർന്ന പങ്കുവഹിക്കുന്നുവെന്നും സിപിഎം നേതൃത്വം വിമർശനമുന്നയിച്ചിരുന്നു.

പെരിയ ഇരട്ട കൊലപാതകം

പെരിയ ഇരട്ട കൊലപാതകം


കണ്ണൂർ സെൻട്രൽ ജയിലിലെ പോലീസ് റെയ്ഡ് പാർട്ടിയെ നേരത്തെ അറിയിച്ചതിന് ശേഷമായിരുന്നു. ഗൃഹ സന്ദർശന പരിപാടിയിൽ രൂക്ഷ വിമർശനങ്ങളായിരുന്നു പാർട്ടി നേരിടേണ്ടി വന്നിരുന്നത്. പെരിയ ഇരട്ട കൊലപാതകത്തിലും കണ്ണൂർ മോഡൽ പ്രതിഫലിച്ചത് ഗൃഹസമ്പ‍ർക്ക പരിപാടിയിൽ സിപിഎമ്മിനെ വിയർപ്പിച്ചിരുന്നു.

നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂർ ജയിലിലെ ക്രിമിനൽ പ്രവർത്തനങ്ങളെയും വളരെ ഗൗരവമായാണ് പാർ‌ട്ടി കാണുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉർന്നിരുന്നു. ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികള്‍ നേതാക്കള്‍ മനസ്സിലാക്കണം. ബദല്‍ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച സംഘടന രേഖയിൽ പറയുന്നു.

പ്രസംഗ ശൈലികൾ മാറ്റണം

പ്രസംഗ ശൈലികൾ മാറ്റണം

നേതാക്കളുടെ പ്രവർത്തന പ്രസംഗ ശൈലികൾ മാറ്റണം. ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെ നേതാക്കൾ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാർട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയിൽ നിർദേശമുണ്ട്. സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ രാഷ്ട്രീയനേട്ടമായി മാറുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു

English summary
CPM party class for party workers in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X