Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആർഎസ്എസ് സ്വാധീനം മനസ്സിലാക്കിയില്ല, ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു' - സിപിഎം റിപ്പോർട്ട്

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള സംഘടന റിപ്പോർട്ടിൽ സിപിഎം നേതൃത്വത്തിന് എതിരെ വിമർശനം. ചുമതലകൾ നിർവഹിക്കുന്ന വിഷയത്തിൽ സിപിഎം പരാജയം എന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഉണ്ടായ ജനകീയ പ്രതിഷേധങ്ങളെ കൃത്യമായ രീതിയിൽ വേണ്ട വിധം ഏറ്റെടുക്കാൻ നേതൃത്വം തയ്യാറായില്ല.

സിപിഎമ്മിന് കൂട്ടായ്മകൾ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വിമർശനം ഉണ്ടായി. കേരളത്തിൽ ഉണ്ടാകുന്ന ബദൽ നയങ്ങൾക്ക് ആയിരുന്നു ജനങ്ങൾ 2021 - ൽ അംഗീകാരം നൽകിയത്. ഈ വിജയം പാർട്ടിക്ക് നൽകി തന്നത് വലിയ ഉത്തരവാദിത്തം ആണ്.

cpm

ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോൽപ്പിക്കണം. ഇതിന് സിപിഎമ്മിന് സാധിക്കണം. പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞ് കണ്ടു. ആത്മ പരിശോധനയ്ക്ക് വേണ്ടി പശ്ചിമ ബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. അതേസമയം, പിന്നാക്ക ജാതി വിഭാഗങ്ങളെ ഒരുമിച്ച് ചേർത്തുളള തെലങ്കാന പരീക്ഷണം പിബി തള്ളുകയാണ് ചെയ്തത്.

ആർ എസ് എസ് സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പശ്ചിമ ബം​ഗാൾ, ത്രിപുര എന്നിവിടങ്ങളിൽ ബി ജെ പി വളർന്നു. എന്നിട്ടും പാർട്ട് തിരിച്ചറിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലും ബി ജെ പിക്ക് പകരം മറ്റ് പാർട്ടികളെ എതിർക്കുന്നു. ഛത്തീസ്​ഗഡിലും മഹാരാഷ്ട്രയിലും വിഭാ​ഗീയതയാണ്. കർണാടകത്തിൽ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളിൽ പാർട്ടി ഫണ്ടിൽ തിരിമറികൾ നടന്നു എന്നും സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇവിടെ ഉണ്ടാകുന്ന ദൈനം ദിന സംഭവങ്ങളോടും വിഷയത്തിലും പ്രതികരിക്കുന്നതിനാണ് പാർട്ടിയ്ക്ക് കൂടുതൽ താൽപര്യം. വരുന്ന കേന്ദ്ര കമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനം 2 വർഷത്തിൽ വിലയിരുത്തുന്നില്ല എന്ന വിമർശനം പാർട്ടി നേരിട്ടു. വർഗ്ഗ ബഹുജന സംഘടനകളുടെ വിലയിരുത്തൽ ഉണ്ടാകുന്നില്ല. ഒറ്റ സംഘടനയുടെ വിലയിരുത്തൽ പോലും നടത്താൻ സാധിച്ചില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സി പി എം 23-ാം പാർട്ടി കോൺഗ്രസിന് നാളെ തുടക്കം ആകും. സമ്മേളനത്തിൽ പങ്കെടുക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളള മുതിർന്ന നേതാക്കൾ കണ്ണൂരിൽ എത്തിയിട്ടുണ്ട്. സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ ആണ്. ചടങ്ങുകൾക്ക് പൂർണ്ണ സജ്ജമാകുകയാണ് സി പി എം. പാർട്ടിയെ സംബന്ധിച്ച് ഏറെ സ്വാധീനം ചെലുത്തുന്ന കരുത്തുറ്റ കോട്ടയാണ് കണ്ണൂർ. അതിനാൽ തന്നെ ആവേശത്തിലുളള പ്രചാരണം ആണ് ഇവിടെ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+