കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന്റെ പേരിൽ സിപിഎമ്മിൽ കനത്ത പോര്.. യെച്ചൂരിയുടേത് അവസരവാദമെന്ന് കാരാട്ട് പക്ഷം!

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചകള്‍ സിപിഎമ്മിലെ വിഭാഗീയത കൃത്യമായി തുറന്ന് കാട്ടുന്നതാണ്. കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് യെച്ചൂരി വിഭാഗവും സഹകരണം വേണ്ടെന്ന് കാരാട്ട് പക്ഷവും വാദിക്കുന്നു. ഇക്കാര്യത്തില്‍ വോട്ടെടുപ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ചുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ ശക്തമായ വാദ-പ്രതിവാദങ്ങളാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച കെകെ രാഗേഷ് യെച്ചൂരിയെ കടന്നാക്രമിക്കുക തന്നെയായിരുന്നു.

സിപിഎമ്മിൽ പോര്

സിപിഎമ്മിൽ പോര്

കോണ്‍ഗ്രസുമായുള്ള സഹകരണ തര്‍ക്കത്തില്‍ കേരളഘടകത്തിന്റെ നിലപാട് പ്രകാശ് കാരാട്ടിനൊപ്പമാണ്. കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള സഹകരണവും ആവശ്യമില്ലെന്ന നിലപാടില്‍ കേരള ഘടകം ഉറച്ച് നില്‍ക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിക്ക് കടുത്ത നിരാശയാണെന്നും ആ നിരാശയില്‍ നിന്നാണ് കോണ്‍ഗ്രസുമായുള്ള സഹകരണം അടക്കമുള്ള ബദല്‍ നീക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നതെന്നും കെക രാഗേഷ് തുറന്നടിച്ചു. സീതാറാം യെച്ചൂരിയുടേത് അടവുനയം അല്ലെന്നും അവസരവാദമാണെന്നും കെകെ രാഗേഷ് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്കിടെ കുറ്റപ്പെടുത്തി.

യെച്ചൂരിക്ക് രൂക്ഷ വിമർശനം

യെച്ചൂരിക്ക് രൂക്ഷ വിമർശനം

യെച്ചൂരിയുടെ പ്രവൃത്തി കോണ്‍ഗ്രസിന് വേണ്ടി പിന്‍വാതില്‍ തുറന്നിട്ട് കൊണ്ടുള്ളതാണ്. ഈ വീഷയം കേന്ദ്രകമ്മിറ്റിയില്‍ തീരേണ്ടതായിരുന്നു. അത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നുവെന്നും കെകെ രാഗേഷ് പറഞ്ഞു. സിപിഎമ്മിനെ കോണ്‍ഗ്രസിന് അടിയറവ് വെക്കരുതെന്നും കെക രാഗേഷ് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള മറ്റ് അംഗങ്ങളായ കെഎന്‍ ബാലഗോപാലും പി രാജീവും യെച്ചൂരിക്കെതിരെ രൂക്ഷമായ വിമര്‍ശനം കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കേരളം യെച്ചൂരിക്കൊപ്പം

കേരളം യെച്ചൂരിക്കൊപ്പം

അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് കെഎന്‍ ബാലഗോപാലും പി രാജീവും ഒരുപോലെ വ്യക്തമാക്കി. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചര്‍ച്ച പൂര്‍ത്തിയായി. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 47 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേരളം, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ്, അസ്സാം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്നുള്ള പ്രകാശ് കാരാട്ടിന്റെ നിലപാടിനൊപ്പം നിന്നു.

രഹസ്യ ബാലറ്റിൽ തർക്കം

രഹസ്യ ബാലറ്റിൽ തർക്കം

അതേസമയം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങള്‍ യെച്ചൂരിക്കൊപ്പം നിന്നു. 91 അംഗങ്ങളുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വെറും 32 പേര്‍ മാത്രമാണ് യെച്ചൂരിയുടെ നിലപാടിനൊപ്പം നില്‍ക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യ ബാലറ്റ് വേണമെന്നാണ് യെച്ചൂരി പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം കാരാട്ട് പക്ഷം നിരസിക്കുന്നു. പാട്ടിക്കുള്ളില്‍ നിലപാടുകള്‍ പരസ്യമായി പറയുന്ന പതിവാണെന്നും രഹസ്യബാലറ്റ് ഇല്ലെന്നും കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി.

തോറ്റാലും രാജി വെയ്ക്കേണ്ട

തോറ്റാലും രാജി വെയ്ക്കേണ്ട

കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ സംബന്ധിച്ച് വോട്ടെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചനകള്‍. പുതിയ കമ്മിറ്റികള്‍ തെരഞ്ഞെടുക്കുന്നതിനല്ലാതെ രാഷ്ട്രീയ പ്രമേയ ഭേദഗതികളില്‍ രഹസ്യ ബാലറ്റ് പതിവില്ലെന്ന് കാരാട്ട് പക്ഷം പറയുന്നു. എന്നാല്‍ ഈ തര്‍ക്കത്തിന്റെ പേരില്‍ പാര്‍ട്ടി പിളരുമെന്ന് ആഗ്രഹിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് കാരാട്ട് പറയുന്നു. അതേസമയം നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിയതിന്റെ പേരില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്‌ക്കേണ്ടതില്ല എന്നും കാരാട്ട് പറഞ്ഞു. യെച്ചൂരിയും താനും അടക്കമുള്ളവര്‍ കേന്ദ്രകമ്മിറ്റിയില്‍ തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും കാരാട്ട് പറഞ്ഞു.

ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതല്ല, ചവിട്ടിക്കൊന്നത്! മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതല്ല, ചവിട്ടിക്കൊന്നത്! മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

കത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തുകത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തു

English summary
Karat camp and Yechury Camp fighting over tie with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X