'എന്തൊരു മരണമാണിത്'; എംസി ജോസഫൈന് ഒപ്പമുണ്ടായിരുന്ന റെഡ് വളണ്ടിയർ അഞ്ജലിയുടെ കുറിപ്പ്
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് മുതിര്‍ന്ന നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്‍ ഹൃദയാഘാതം മൂലം അന്തരിച്ചത്. എംസി ജോസഫൈന് ഒപ്പം പാര്‍ട്ടി കോണ്‍ഗ്രസിനിടെയുളള അനുഭവം പങ്കുവെച്ചിരിക്കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ റെഡ് വളണ്ടിയര്‍മാരില്‍ ഒരാളായ അഞ്ജലി സന്തോഷ്. എസ്എഫ്‌ഐ നേതാവാണ് അഞ്ജലി.
അഞ്ജലിയുടെ കുറിപ്പ് വായിക്കാം: '' സ്റ്റാലിന്റെ വരവ് പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരുന്ന കണ്ണൂർ നഗരത്തിന്റെ തിരക്കിനെ കീറി മുറിച്ചു കൊണ്ടായിരുന്നു സമ്മേളന നഗരിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ് കടന്നു പോയത്. അൽപ സമയം മുൻപ് വരെ ചിരിയോടെ എതിരേറ്റ ജോസഫൈൻ സഖാവായിരുന്നു ആ ആംബുലൻസിൽ എന്നറിഞ്ഞത് വല്ലാത്തൊരു തരം മരവിപ്പായിരുന്നു . ജോസഫൈൻ സഖാവിനെ മുമ്പൊരിക്കലും ഞാൻ നേരിട്ടു കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലായിരുന്നു. പാർട്ടികോൺഗ്രസ് വേദിയിലെ രണ്ടാംദിനം ദീഷ്ണേച്ചിയായിരുന്നു എന്നെ സഖാവിനടുത്തേക്ക് അയച്ചത്.
ജോസഫൈൻ സഖാവിന്റെ എല്ലാകാര്യങ്ങളും നോക്കി കൂടെ ഉണ്ടാവണം എന്ന നിർദ്ദേശം ലഭിക്കുമ്പോൾ അല്പം ആശങ്കയോടെയായിരുന്നു ഞാൻ കാറിനടുത്തേക്ക് ചെന്നത്. കാരണം, കേട്ടു പഴക്കം വന്നു പോയ കഥകളിലൊക്കെ സഖാവിനു കാർക്കശ്യകാരിയുടെ മുഖമായിരുന്നു. പക്ഷെ എൻറെ അനാവശ്യ വേവലാതികളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു അവർ കാറിൽ നിന്നും ഇറങ്ങി വന്നത്. നിറഞ്ഞ ചിരിയോടെ മോളെ എന്നു വിളിച്ചുകൊണ്ടായിരുന്നു എന്റെ ആശങ്കകളെ മഞ്ഞുപോലുരുക്കി കളഞ്ഞത്. ഇതിനു മുൻപു വരെ തീർത്തും അന്യരായ രണ്ടുപേർ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടാല്ലാത്തവർ പക്ഷെ എത്ര പെട്ടന്നായിരുന്നു അവർ എൻ്റെ ചിരപരിചയക്കാരിയായി മാറിയത്.

കൈ ചേർത്ത് പിടിച്ച് കൂടെ നടക്കുമ്പോൾ അവർ എൻ്റെ ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നത് . "ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ മോളേ" എന്ന ഒറ്റ ചോദ്യം തന്നെയായിരുന്നു സഖാവ് ആവർത്തിച്ചാവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നത്. തന്റെ ശാരീരിക വിഷമതകൾ ഏറെ ബുദ്ധിമുട്ടിക്കുമ്പോഴും അവർ അതിനെക്കുറിച്ച് തെല്ലൊന്നുപോലും ആലോചിക്കാതെ അല്പനേരത്തെ പരിചയം മാത്രമുള്ള എന്റെ ബുദ്ധിമുട്ടുകളെകളെകുറിച്ച് ആശങ്കപ്പെടുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു. മനുഷ്യർക്ക് എങ്ങനെ ഇത്ര ചെറുതാവാൻ സാധിക്കുന്നു എങ്ങനെ ഇത്ര ലളിതമാവാൻ സാധിക്കുന്നു. ചിലർ അങ്ങനെയൊക്കെയായിരിക്കണം.
പക്ഷെ ഞാനറിയാതെ എൻ്റെ വലതു കൈയ്യോടു ചേർന്ന് അത്രമേൽ വലിയ ലോകം എൻ്റെ തൊട്ടടുത്തായി മാറുകയായിരുന്നു. സമ്മേളന വേദിയിലെ കസേരയിലേക്കിരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ എന്റെ പേരിനൊപ്പം കുലുങ്ങിച്ചിരിച്ചുക്കൊണ്ടായിരുന്നു സഖാവ് എന്നെ യാത്രയാക്കിയത്. സമ്മേളന തിരക്കുകളുടെ ഓട്ടത്തിനിടയിൽ ഒരു നോക്കുമാത്രമായാണ് ഞാൻ സഖാവിനെ അവസാനമായി കണ്ടത്. ഡോക്ടർമാരുടെ കൂടെ നെബുലൈസർ മാസ്ക്കിനൊപ്പമായിരുന്നു ആ കാഴ്ച പക്ഷെ അതിനിടയിലും അവർ കൈപൊക്കി അഭിവാദ്യം ചെയ്തു കൊണ്ടായിരുന്നു ആ അവസാന കാഴ്ചയെ അവിസ്മരണീയമാക്കിയത്. ആശുപത്രിയിൽ നിന്നും നിവേദ് ഏട്ടൻ്റെ ഫോൺ കോൾ വന്നപ്പോഴും മനസ്സ് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഒന്നും പറ്റില്ലായെന്ന് കാരണം കൈകൾ ചേർത്ത്പിടിച്ചപ്പോൾ ഞാൻ അനുഭവിച്ച നേർത്ത ചൂട് അപ്പോഴും അവിടെ തന്നെ ബാക്കിയായിരുന്നു.
സഖാവിന്റെ മരണ വാർത്ത സ:സീതറാം യെച്ചൂരി ഔദ്യോഗികമായി അറിയിക്കുമ്പോഴേക്കും കണ്ണൂർ നഗരംമുഴുവൻ ചുവപ്പിലലിഞ്ഞു ചേർന്നു കഴിഞ്ഞിരുന്നു.ഭൗതിക ശരീരവും വഹിച്ചുള്ള ആംബുലൻസ് പതിയെ ആ തിരക്കിനെയും വകഞ്ഞുമാറ്റി അങ്കമാലിയിലേക്ക് യാത്രയായി.
സമാപന സമ്മേളന വേദിയിലെ പതിനായിരക്കണക്കിനു ആൾക്കാർക്കിടയിലും എന്റെ കണ്ണുകൾ സഖാവിനെ തേടി കൊണ്ടിരിക്കുകയായിരുന്നു. എനിക്കുറപ്പായിരുന്നു അവർക്ക് അത്ര പെട്ടന്നൊന്നും അവിടെ നിന്നും പോകാൻസാധിക്കുകയില്ലിയെന്ന്. ആർത്തിരമ്പുന്ന ചുവപ്പിനെ നോക്കി ഈൻക്വിലാബ് വിളിക്കാതെ മടങ്ങാൻ അവർക്കെങ്ങനെ സാധിക്കും.
എന്തൊരു മരണമാണിത്. ദേശാഭിമാനിയുടെ തലവാചകം പോലെ അക്ഷരാർത്ഥത്തിൽ ചുവപ്പിലലിഞ്ഞു ചേർന്നു കൊണ്ടുള്ള മടക്കം. പഴയ കാല നേതാവ് രാജമ്മ ഭാസ്‌ക്കറിനെ ആശ്ലേഷിച്ചുകൊണ്ട് ഉമ്മകൾ നൽകുന്ന വീഡിയോ പല തവണകണ്ടു കഴിഞ്ഞു എവിടെയോ ഒരു ശൂന്യതയാണിപ്പോഴും. ഞാനിതെഴുതുമ്പോൾ പുറത്ത് മഴ പെയ്തു കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരുടെ യാത്രാമൊഴിയാണോ മഴ? എനിക്കറിയില്ല!!പക്ഷെ തോരാതെ മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്'.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications