കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് തോൽവി; വിശ്വാസ സമൂഹം പാർട്ടിയിൽ നിന്ന് അകന്നു, പിബിയിൽ കേരള ഘടകത്തിന് വിമർശനം

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇത്തവണ ഇടതുപക്ഷത്തിന് സംസ്ഥാനത്തേറ്റത്. പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ റിപ്പോർട്ട് പോളിംറ്റ് ബ്യൂറോയിൽ വെച്ചു. സംസ്ഥാനത്തെ വിശ്വാസി സമൂഹം പാർട്ടിയിൽ നിന്നും അകന്ന് പോയെന്ന് റിപ്പോർട്ടിൽ പറയുന്നു. മത ന്യൂനപക്ഷങ്ങൾ അകന്ന പോയതും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് താൽക്കാലികം മാത്രമാണെന്നാണ് റിപ്പോർട്ടിൽ കേരളാ ഘടകം അവകാശപ്പെടുന്നത്.

പോളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകത്തിന് നേരെ വിമർശനം ഉയർന്നു. ചോർച്ച മുൻകൂട്ടി കാണുന്നതിൽ പരാജയപ്പെട്ടെന്നാണ് വിമർശനം. അതേ സമയം കോൺഗ്രസുമായി നീക്ക് പോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്റെ അടവുനയം കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് തിരിച്ചടിക്ക് ഒരു കാരണമായിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു.

പുതിയ ലോക്‌സഭയില്‍ അംഗമായി ഒരു 'ഭിക്ഷക്കാരി'! രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ ബിസിനസ്സുകാർ! പുതിയ ലോക്‌സഭയില്‍ അംഗമായി ഒരു 'ഭിക്ഷക്കാരി'! രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ ബിസിനസ്സുകാർ!

cpm

ഇത് വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേക്കും ചൂടുള്ള ചർച്ചകളിലേക്കും വഴിവെച്ചേക്കാം. റിപ്പോർട്ടിന്മേൽ ചർച്ച തുടരുകയാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങി. ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ കരഞ്ഞിരിക്കുന്നവരും ജയിച്ചാൽ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഇടതുപക്ഷമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. മുമ്പും വലിയ പരാജയങ്ങൾ നേരിട്ടുണ്ടെന്നും അതിൽ നിന്നെല്ലാം തിരിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കനത്ത തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫി നേരിട്ടത്. ആകെയുള്ള 20 മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോൾ ഒരിടത്ത് മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ആലപ്പുഴയിൽ എഎം ആരിഫ് മാത്രമാണ് കേരളത്തിൽ നിന്നുള്ള ഏക എംപി

English summary
CPM PB criticised Kerala fraction for set back in Lok sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X