വിഎസിന്റെ കത്ത് പാര്‍ട്ടി നിലപാടല്ലെന്ന് പിബി
ദില്ലി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നത തല ഗൂഢാലോചനയെകുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയ ചന്ദ്രശേഖരന്റെ വിധവ കെകെ രമയെ പിന്തുണച്ച് വിഎസ് കത്തെഴുതിയ നടപടി തെറ്റാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും. കത്തിലുള്ളത് പാര്‍ട്ടി നിലപാടല്ലെന്ന് പിബി ഇറക്കിയ ഒറ്റവരി വാര്‍ത്തകുറിപ്പില്‍ വ്യക്താമാക്കി.
ടി പി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തന്നെയാണ് സിപിഎം നിലപാടെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു. വി എസിന്റെ കത്തിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയോട് വിശദീകരണം തേടും. ദില്ലി എകെജി ഭവനില്‍ അവയ്‌ലബ്ള്‍ പിബി യോഗം ചേര്‍ന്നാണ് പാര്‍ട്ടി വിഎസിന്റെ കത്ത് ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടി പിന്നീടെടുക്കുമെന്ന് അവയ്‌ലബ്ള്‍ പിബി അറിയിച്ചു.

ടിപി വധക്കേസില്‍ പാര്‍ട്ടി നിലപാടിനെ തള്ളിയാണ് വിഎസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. വിഎസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഗനമാണെന്ന് പിബി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. രമയുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് വി എസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. രമയുടെ സമരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കത്തിന്റെ വിശ്വാസ്യത ആദ്യ ചോദ്യം ചെയ്യപ്പെട്ടങ്കിലും കത്തയച്ചത് താന്‍ തന്നെയാണെന്ന് വി എസ് വ്യക്തമാക്കുകയായിരുന്നു. അതേ സമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം.












Click it and Unblock the Notifications