Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ബന്ധത്തില്‍ ആശയക്കുഴപ്പം; പിബിയില്‍ തീരുമാനമായില്ല, വിഷയം കേന്ദ്രകമ്മിറ്റിക്ക്

ദില്ലി: ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസുമായി ചില ധാരണകള്‍ക്ക് തയ്യാറാകണമെന്ന് നിര്‍ദേശിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി. യെച്ചൂരിയുടെ കരട് രേഖക്ക് ബദലായി പ്രകാശ് കാരാട്ട് സമര്‍പ്പിച്ച രേഖ കൂടുതല്‍ പിബി അംഗങ്ങള്‍ പിന്തുണച്ചു. ഇരുരേഖകളിലും വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്ര കമ്മിറ്റിക്ക് കൈമാറുമെന്നും പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കാരാട്ടിന്റെ ബദല്‍ രേഖ പിബി രേഖയായി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. എങ്കിലും പിബി തള്ളിയ യെച്ചൂരിയുടെ കരട് രേഖയും കേന്ദ്രകമ്മിറ്റിയിലെത്തുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും പാടില്ലെന്നാണ് കാരാട്ടിന്റെ രേഖയിലെ ഉള്ളടക്കം. ഇതാണ് പിബിയില്‍ കൂടുതല്‍ പേരും പിന്തുണച്ചത്.

26

ബിജെപി ഭരണം അവസാനിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്നാണ് പിബി എടുത്ത നിലപാട്. കാരാട്ടിന്റെ ബദല്‍ രേഖയിലും ഇക്കാര്യം പറയുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുണ്ടാക്കാതെ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരിയുടെ കരട് രേഖ. ഈ നിലപാടാണ് പിബി തള്ളിയത്.

പിബി യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ രണ്ട് രേഖയും കേന്ദ്ര കമ്മിറ്റിക്ക് വിടാന്‍ പിബി തീരുമാനിച്ചു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയമായി യെച്ചൂരി തയ്യാറാക്കിയ രേഖയും, കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയ്യാറാക്കിയ ബദല്‍ രേഖയുമാണ് പിബി ചര്‍ച്ച ചെയ്തത്.

പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് യെച്ചൂരിയുടെ രേഖ പറയുന്നില്ല. പകരം രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമായി ചില നീക്കുപോക്കുകള്‍ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഒരു ധാരണയും കോണ്‍ഗ്രസുമായി പാടില്ലെന്ന് ഭൂരിഭാഗം അംഗങ്ങളും നിലപാട് സ്വീകരിച്ചു. ഇനി ഈ വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റി എടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+