പരസ്യവിമര്‍ശനം വേണ്ട; വിഎസിന് പിബിയുടെ താക്കീത്

വിഎസ് ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണ്. പാര്‍ട്ടി നേരത്തെ എടുത്ത കാര്യങ്ങളിലാണ് വിഎസ് വിമര്‍ശനം നടത്തുന്നത്. ലാവിലിന്‍ കേസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടികെതിരെയുള്ള പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നുമാണ് പിബിയുടെ മുന്നറിയിപ്പ്.
തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഎസ് പാര്‍ട്ടിയെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്. ലാവിലിന്‍ അഴിമതിക്കേസില്‍ സിഎജി റിപ്പോര്‍ട്ട് ഇതുവരെ ഒരു സമൂഹവും തള്ളിക്കളയാത്തിനാല്‍ താനതില്‍ വിശ്വസിക്കുന്നുവെന്ന് വിഎസ് പറഞ്ഞിരുന്നു.
പ്രകാശ് കാരാട്ട് ഇടപെട്ടതുകൊണ്ടാണ് തനിക്ക് വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത്. വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച വിഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്നും കുറ്റപ്പെടുത്തി. ടിപി വധക്കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പരമാര്‍ശിച്ചിരുന്നു.












Click it and Unblock the Notifications