കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്ക് സിപിഎമ്മിന്റെ വകയും 'അധിക്ഷേപം'? പീപ്പിള്‍സ് ഡെമോക്രസിയില്‍ ഞെട്ടിപ്പിക്കുന്ന ലേഖനം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

Recommended Video

cmsvideo
അമൃതാനന്ദമയിക്കെതിരെ ആഞ്ഞടിച്ച് CPM | Oneindia Malayalam

ദില്ലി/തിരുവനന്തപുരം: അമൃതാനന്ദമയിക്ക് ലക്ഷക്കണക്കിന് ആരാധകര്‍ കേരളത്തിലും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആയി ഉണ്ട്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അമൃതാനന്ദമയിയും അവരുടെ മഠവും നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ കാലത്തും വിവാദങ്ങളും അവര്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നു.

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന വിധി വന്നതിന് ശേഷം ആള്‍ദൈവങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സിപിഎം ദേശീയ നേതൃത്വവും അത്തരം വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

അമൃതാനന്ദമയി അടക്കമുള്ളവര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസി പുറത്തിറങ്ങിയിരിക്കുന്നത്.

ആര്‍എസ്എസ് പിന്തുണ

ആര്‍എസ്എസ് പിന്തുണ

ആര്‍എസ്എസ്സിന്റെ പിന്തുണയോടെ വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത ആള്‍ദൈവം ആണ് അമൃതാനന്ദമയി എന്നാണ് പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തില്‍ പറയുന്നത്. ഗുരുതരമായ ആരോപണങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളും ആണ് ലേഖനത്തില്‍ ഉള്ളത്.

ബിജെപിയും ആര്‍എസ്എസ്സും

ബിജെപിയും ആര്‍എസ്എസ്സും

ആത്യന്തികമായി ബിജെപിയ്ക്കും ആര്‍എസ്എസ്സിനും എതിരെയാണ് ലേഖനം. ഭൂമി കൈയ്യേറാനും തട്ടിപ്പ് നടത്താനും ആള്‍ദൈവങ്ങള്‍ക്ക് സഹായം നല്‍കുന്നത് ബിജെപിയും ആര്‍എസ്എസ്സും ആണ് എന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഗുര്‍മീതിന്റെ ശിക്ഷ

ഗുര്‍മീതിന്റെ ശിക്ഷ

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗ കേസില്‍ ശിക്ഷിച്ച സാഹചര്യത്തില്‍ ആണ് ആള്‍ ദൈവങ്ങള്‍ക്കെതിരേയും ബിജെപിയ്‌ക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം രംഗത്ത് വന്നിട്ടുള്ളത്.

അമൃതാനന്ദമയി മാത്രമല്ല

അമൃതാനന്ദമയി മാത്രമല്ല

അമൃതാനന്ദമയിയെ മാത്രമല്ല ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. ബാബാ രാംദേവ്, ആശാറാം ബാപ്പു, ജഗ്ഗി വാസുദേവ്, ശ്രീശ്രീ രവിശങ്കര്‍ എന്നിവര്‍ക്കെതിരേയും ഉണ്ട് ആക്ഷേപങ്ങളും വിമര്‍ശനങ്ങളും.

നിയമത്തിന് അതീതര്‍

നിയമത്തിന് അതീതര്‍

ബിജെപിയും ആര്‍എസ്എസ്സും ആണ് സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നത്. ഇതിന്റെ മറവില്‍ ഇവര്‍ നിയമത്തിന് അതീതരാണ് എന്ന് നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട്

സിപിഎമ്മിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് ആണ് പീപ്പിള്‍സ് ഡെമോക്രസിയുടെ പത്രാധിപര്‍. സിപിഎം അമൃതാനന്ദമയിക്കും ആള്‍ദൈവങ്ങള്‍ക്കും എതിരെ രംഗത്ത് വരുന്നത് ആദ്യമായിട്ടല്ല.

ഗെയ്ല്‍ ട്രെഡ് വെല്‍

ഗെയ്ല്‍ ട്രെഡ് വെല്‍

അമൃതാനന്ദമയിക്കും അവരുടെ ആശ്രമത്തിനും എതിരെ അതി ഗുരുതരമായ ആരോപണങ്ങള്‍ പുസ്തകത്തിലൂടെ ഉന്നയിച്ച ആളായിരുന്നു ഗെയ്ല്‍ ട്രെഡ് വെല്‍ എന്ന സ്ത്രീ. ഇവരുടെ അഭിമുഖം എടുത്ത് സംപ്രേഷണം ചെയ്തത് സിപിഎം നേതൃത്വത്തിലുള്ള കൈരളി-പീപ്പിള്‍ ചാനല്‍ ആയിരുന്നു.

തിരിച്ചടി കിട്ടിയോ?

തിരിച്ചടി കിട്ടിയോ?

അമൃാതനന്ദമയിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് അന്ന് സിപിഎമ്മിന് വലിയ തിരിച്ചടിക്ക് കാരണമായി എന്നും കരുതപ്പെട്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി പരാജയപ്പെടുകയും ചെയ്തു.

ഒരാളെ മാത്രമല്ല

ഒരാളെ മാത്രമല്ല

എന്തായാലും ഇത്തവണ അമൃതാനന്ദമയിയെ മാത്രം ലക്ഷ്യം വച്ചല്ല സിപിഎമ്മിന്റെ വിമര്‍ശനം. ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ആള്‍ ദൈവങ്ങളെ മുഴുവന്‍ വിമര്‍ശിച്ചിട്ടുണ്ട്.

രാംദേവും ശ്രീശ്രീയും

രാംദേവും ശ്രീശ്രീയും

ബാബ രാംദേവിനും ശ്രീ ശ്രീ രവിശങ്കറിനും എതിരെ പേരെടുത്ത് പറഞ്ഞ് തന്നെ ലേഖനത്തില്‍ രൂക്ഷ വിമര്‍ശനങ്ങളുണ്ട്. ജഗ്ഗി വാസുദേവിനേയും ഇത്തരത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

English summary
CPM's publication Peopel's Democracy criticise Godman in India and the support of BJP-RSS towards them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X