സിബിഐ-ആര്‍എസ്എസ് ഗൂഢാലോചനയ്‌ക്കെതിരെ സിപിഎം-പികെഎസ് പ്രതിഷേധം
പയ്യോളി: ആര്‍എസ്എസുമായി ചേര്‍ന്ന് സിബിഐ വേട്ടയാടുന്നുവെന്ന് ആരോപിച്ച് സിപിഎം-പട്ടികജാതി ക്ഷേമ സമിതിയുടെ പ്രതിഷേധ കൂട്ടായ്മ. മനോജ് വധത്തില്‍ സിപിഎം നേതാക്കളെ സിബിഐ അറസ്റ്റുചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം.

പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിച്ച കൂട്ടായ്മ ജില്ലാ സെക്രട്ടറി ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി ഷിബു, ജില്ലാ കമ്മിറ്റി അംഗം ഒ.എം ഭരദ്വാജ്, സജീവന്‍ വടകര, സംസ്ഥാന കമ്മിറ്റി അംഗം അനിത, പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം സി.എം ബാബു അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി കെ.കെ രാഘവന്‍ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications