തുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് സിപിഎം. തിരഞ്ഞെടുപ്പൊരുക്കങ്ങളിലേക്ക് കടക്കാന്‍ സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും തയാറെടുപ്പുകള്‍
ആദ്യഘട്ടത്തില്‍ ബൂത്ത് തലം വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് ഈ മാസം തന്നെ രൂപം നല്‍കാനാണ് തീരുമാനം. ഇതിന്് പുറമേ തദ്ദേശ തിരഞ്ഞെടുപ്പ് അവേലോകനം ചെയ്ത് നിയമസഭാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജില്ല ഏരിയ കമ്മിറ്റികള്‍ ഉടന്‍ ചേരും.
ഗൃഹ സന്ദര്‍ശന പരിപാടികളുടെ ഭാഗമായി ഈ മാസം 24മുതല്‍ 31വരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും പാര്‍ട്ടി നേതാക്കളും വീടുകള്‍ സന്ദര്‍ശിക്കും. വിജയത്തിന് നന്ദി അറിയിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികളെക്കുറിച്ചും വിശദീകരിക്കും.
തദ്ദേശ ജനപ്രതിനിധികളുടെ യോഗങ്ങള്‍ ഉടന്‍ നടത്തും. പാര്‍ട്ടിയുടെ വികസന നയങ്ങളെക്കുറിച്ച് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവബോധമുണ്ടാക്കുകയാണ് ഈ യോഗത്തിന്റെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് രാഷ്ട്രീയം ഇടത് മുന്നണിക്ക് പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നതെന്ന സിപിഎം സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍. ജില്ല അവലോകന സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജമാ അത്തെ ഇസ്ലാമിയോടുള്ള എതിര്‍പ്പ് വോട്ട് വര്‍ധനക്ക് വഴിയൊരുക്കിയെന്നും അതുവഴി ക്രൈസ്തവ, മുസ്ലീം വോട്ട് മുന്നണിയിലേക്കെത്തിക്കാന്‍ കഴിഞ്ഞുമെന്നുമാണ് സമിതിയുടെ നിരീക്ഷണം.
ജമാ അത്തെ ഇസ്ലാമിയേയും അവരുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയേയും തള്ളിക്കൊണ്ടുള്ള നിലപാട് സ്വീകരിച്ചത് ഗുണം ചെയ്തു. ഇത് മത്തര മുസ്ലീം വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ വഴിയൊരുക്കിയതായും സിപിഎം വിലയിരുത്തുന്നു.
ഇത്തവണ സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. സിബിഎസ്സി, ഐസിഎസ് സി പരീക്ഷകള്‍ മുന്നില്‍ കണ്ടാണ് ഇത്തരമൊരു ആലോചന. മെയ് രാണ്ടാം വാരത്തോടെ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം