കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളി വര്‍ഗ പ്രതിച്ഛായ സിപിഎം മാറ്റുന്നു, ലക്ഷ്യം യുവാക്കള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കാലത്തിനൊപ്പം മാറാനുറച്ച് സിപിഎം. തൊഴിലാളി വര്‍ഗ പ്രതിച്ഛായ മാത്രം കൊണ്ട് പാര്‍ട്ടിയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും യുവാക്കളുടെയും മധ്യവര്‍ഗത്തിന്റെയും ഇടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയണമെന്നും നയരേഖയില്‍ പറയുന്നു. മധ്യവര്‍ഗം പാര്‍ട്ടിയെ ശല്യക്കാരായാണ് കാണുന്നത്. ഈ അവസ്ഥയില്‍ മാറ്റം ഉണ്ടാകണം. മധ്യവര്‍ഗത്തിനിടയില്‍ ഇറങ്ങി പ്രവര്‍ത്തിയ്ക്കാന്‍ നേതാക്കള്‍ക്ക് മടിയാണെന്നും പാർട്ടി രേഖയില്‍ കുറ്റപ്പെടുത്തുന്നു.

യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെയുത്താന്‍ ഫഌഷ് മോബ് ഉള്‍പ്പടെയുള്ളവയ്ക്ക് വരെ സിപിഎം പദ്ധതിയിടുന്നു. വരും നാളുകളില്‍ യുവാക്കളെയും മധ്യവര്‍ഗത്തെയും ആകര്‍ഷിയ്ക്കാന്‍ വേണ്ട പദ്ധതികളും പാര്‍ട്ടി രേഖയില്‍ പറയുന്നു. പലയിടത്തും പാര്‍ട്ടിയ്ക്ക് ജനസ്വാധീനം നഷ്ടമായതായും വിലയിരുത്തല്‍.

CPM

പാര്‍ട്ടി കാലഹരണപ്പെട്ടതാണെന്നാണ് മദ്യവര്‍ഗം വിലയിരുത്തുന്നത്. നവമാധ്യമങ്ങളില്‍ സിപിഎമ്മിനെതിരായ പ്രചരണം നടക്കുന്നെന്നും അതിനാല്‍ തന്നെ വലിയൊരു വിബാഗവും പാര്‍ട്ടിയെ വെറുക്കുന്നതായും രേഖയില്‍ പറയുന്നു. ഓണ്‍ലൈന്‍ പെറ്റീഷനും പരീക്ഷിയ്ക്കാന്‍ പാര്‍ട്ടി തീരുമാനം

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ ആകര്‍ഷിയ്ക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു. നഷ്ടമായ ജനസ്വാധീനം തിരികെ പിടിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഒരു വിഭാഗം ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിയ്ക്ക് നഷ്ടമായെന്നും എംഎ ബേബി.

English summary
CPM plans to change their policy for attracting youths and middle class.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X