കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിനെ ക്രൂശിച്ച് പാര്‍ട്ടി പ്ലീനം

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: സിപിഎമ്മിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനായി പാലക്കാട് നടക്കുന്ന സംസ്ഥാന പ്ലീനത്തില്‍ വിഎസ്സിനെതിരെ രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ട്. വിഭാഗീയത പാര്‍ട്ടിയില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്ലീനം രേഖയിലും പരാമര്‍ശിച്ചിരുന്നു.

പൊതു ചര്‍ച്ചയില്‍ ആണ് വിഎസ്സിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിച്ചത് വിഎസ് ആണ് എന്ന രീതിയില്‍ ആണ് ആരോപണങ്ങള്‍. വിഎസ്സിന്റെ നിലപാടുകള്‍ കീഴ്ഘടകങ്ങള്‍ക്ക് , മേല്‍ഘടകങ്ങളെ ധിക്കരിക്കാന്‍ മാത്രം ധൈര്യം നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

CPM plenum crucify VS

ടിപി ചന്ദ്രശേഖരന്‍ വധത്തിലും ലാവലിന്‍ കേസിലും വിഎസ് പാര്‍ട്ടിയെ പ്രതിക്കൂ്ടിലാക്കിയെന്നും വിമര്‍ശനമുണ്ട്. ലാവലിന്‍ വിഷയത്തില്‍ വിഎസ് പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. ചന്ദ്ര ശേഖരന്‍ വധത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം വിഎസ് നിന്നില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു- ഇത്തരത്തിലായിരുന്നു വിഎസ്സിനെതിരെയുള്ള ആരോപണങ്ങള്‍. ലാവലിന്‍ കേസില്‍ വിഎസ് പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചതായും വിമര്‍ശനം ഉയര്‍ന്നു.

പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരേയും പ്ലീനത്തില്‍ വിമര്‍ശനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും നടക്കുന്ന ചര്‍ച്ചകള്‍ എങ്ങനെയാണ് ചോരുന്നത് എന്നായിരുന്നു പ്ലീനം പ്രതിനിധികളുടെ ചോദ്യം.

English summary
In the CPM plenum discussions, majority of delegates questions the activities of VS Achuthanandan . വിഎസ്സിന്‍റെ നടപടികളെ പ്ലീനം ചോദ്യം ചെയ്യുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X