വിഎസ് പതാക ഉയര്‍ത്തി;പ്ലീനം തുടങ്ങി
പാലക്കാട്: സിപിഎം സംസ്ഥാന പ്ലീനത്തിന് പാലക്കാട് തുടക്കമായി. പ്രതിപക്ഷ നേതാവും കേന്ദ്ര കമ്മിറ്റി അംഗവും ആയ വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക സമ്മേളനത്തിന് തുടക്കമായത്.
സംസ്ഥാന പാര്‍ട്ടിയെ അടിമുടി ശുദ്ധീകരിക്കുന്നതിനാണ് പ്രത്യേക പ്ലീനം വിളിച്ചു കൂട്ടിയിരിക്കുന്നത്. മദ്യപരും, കൊള്ള പലിശക്കാരും, ദല്ലാളന്‍മാരും അടക്കം പാര്‍ട്ടിയില്‍ കയറിക്കൂടിയിട്ടുള്ള ക്ഷുദ്ര ശക്തികളെ തുടച്ചുനീക്കാന്‍ പാകത്തിലുള്ള സംഘടനാ സംവിധാനങ്ങളായിരിക്കും പ്ലീനത്തില്‍ ഉരുത്തിരിയുക. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നവംബര്‍ 27 ന് തുടങ്ങുന്ന പ്ലീനം 29 വരെ നീളും. മൂന്ന് വേദികളിലായാണ് പരിപാടികള്‍ നടക്കുന്നത്. ടൗണ്‍ ഹാളിലാണ് പ്രിതനിധി സേമ്മേളനം നടക്കുക. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതു സമ്മേളനും നടക്കും.
ടൗണ്‍ ഹാളില്‍ വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടൊണ് പ്ലീനത്തിന് തുടക്കമായത്. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സംഘടനാ രേഖ അവതരിപ്പിക്കുന്നത്.
പാര്‍ട്ടിയുടെ വിവധ ഏരിയ സെക്രട്ടറിമാരും സംസ്ഥാന സമിതി അംഗങ്ങളും അടക്കം 408 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ എടുക്കേണ്ട നിലപാടുകളെ പറ്റിയും പ്ലീനത്തില്‍ ചര്‍ച്ച ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications