Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പ്ലീനത്തിന്റെ വിഷയമല്ല

തിരുവനന്തപുരം: പാലക്കാട് നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ സംഘടന പ്രശ്‌നങ്ങളൊന്നും ചര്‍ച്ചയാകില്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍. വിഎസ്സിനെ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ചും പ്ലീനം ചര്‍ച്ച ചെയ്യില്ലെന്ന് എകെ ബാലന്‍ പറഞ്ഞു. നവംബര്‍ 27 ന് തുടങ്ങുന്ന സിപിഎം പാര്‍ട്ടി പ്ലീനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ ആണ് എകെ ബാലന്‍.

പാര്‍ട്ടിയുടെ ചട്ടക്കൂടിന് പുറത്ത് നിന്ന് വിഎസ് ഉന്നയിച്ച സംഘടനാ പ്രശ്‌നങ്ങള്‍ ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അതെല്ലാം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞതാണ്. ലാവലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരുന്ന കാര്യം പ്ലീനം ചര്‍ച്ച ചെയ്യില്ല- എകെ ബാലന്‍ പറഞ്ഞു.

AK Balan

സംഘടനാ രംഗത്തെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക എന്നതാണ് പ്ലീനത്തിന്റെ ലക്ഷ്യം. സംഘടനാ രംഗത്ത്് പാര്‍ട്ടിക്ക് ന്യൂനതകള്‍ ഏറെ ഉണ്ട് എന്ന സത്യത്തെ അംഗീകരിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ ഈ പ്ലീനം. വിഭാഗീയതയാണ് ഇത്രയും നാളും സിപിഎമ്മിനെ വല്ലാതെ ബാധിച്ചിരുന്ന പ്രശ്‌നം എന്ന സൂചനയും എകെ ബാലന്റെ പ്രതികരണം സൂചിപ്പിക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വഭാവ ദൂഷ്യവും അന്ധവിശ്വാസവും ഒക്കെ പ്ലീനത്തില്‍ ചര്‍ച്ചയാകും. മദ്യത്തിന് അടിപ്പെട്ടവരും, മാഫിയകളുമായി സഹകരിക്കുന്നവരും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ട്. അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവസരം നല്‍കുകയും ചെയ്യും. തുടര്‍ന്നും തിരുത്താത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും എകെ ബാലന്‍ പറഞ്ഞു.

വിഭാഗീയതയുടെ മറപിടിച്ച് ആരും ഇനി രക്ഷാപ്പെടാമെന്ന് കരുതേണ്ടെന്നും എകെ ബാലന്‍ പറഞ്ഞു. വിഎസ്സിനേയും അദ്ദേഹത്തെ പിന്‍തുണക്കുന്നവരേയും ലാക്കാക്കിയാണ് ബാലന്റെ പ്രസ്താവന എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്ലീനത്തോട് കൂടി പാര്‍ട്ടിയില്‍ വിഎസ് അച്യുതാനന്ദന്റെ നില പരുങ്ങലില്‍ ആകുമെന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+