കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേന്ദ്ര ഏജന്‍സികളെ നാണമില്ലാതെ ദുരുപയോഗം ചെയ്യുന്നു', പിണറായിക്ക് സിപിഎം പിബിയുടെ പിന്തുണ

Google Oneindia Malayalam News

തിരുവവന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലം വൻ രാഷ്ട്രീയ കോളിളക്കം സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുളള രാഷ്ട്രീയ വേട്ടയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തുന്നത് എന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർക്ക് പിന്തുണയുമായി സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്ത് വന്നു.

ഡോളര്‍ കടത്തിയതായി ആരോപിച്ചുള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മൂന്ന് മന്ത്രിമാര്‍, നിയമസഭ സ്പീക്കര്‍ എന്നിവരെ തെറ്റായി കുടുക്കാനുള്ള കസ്റ്റംസ് അധികൃതരുടെ ശ്രമത്തെ അപലപിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ നാണമില്ലാതെ ദുരുപയോഗം ചെയ്യുകയാണ്. ഈ രാഷ്ട്രീയകുബുദ്ധി തിരിച്ചറിഞ്ഞ് കേരള ജനത ബിജെപിയുടെയും യുഡിഎഫിന്റെയും വൃത്തികെട്ട തന്ത്രങ്ങള്‍ക്ക് തക്ക മറുപടി നല്‍കും.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

cpim

'സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളില്‍ ഒരാളുടെ മൊഴി ഉപയോഗിച്ചാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം. പറഞ്ഞു കൊടുത്ത് വാങ്ങിയ ഈ മൊഴി മാസങ്ങള്‍ക്കുമുമ്പ് രേഖപ്പെടുത്തിയതാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇതു പുറത്തുവിട്ടത് ഈ നീക്കത്തിനു പിന്നിലുള്ള രാഷ്ട്രീയക്കളി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ആസൂത്രിതമായി ദുരുപയോഗിക്കുകയാണ്' എന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
CPM Politburo condemns Customs move in Dollar Smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X