കേരള ഗവർണ്ണർ പദവിക്ക് യോജിച്ച വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാനെന്ന് സി പി എം പോളിറ്റ് ബ്യൂറോ
ഡല്‍ഹി: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ആ പദവിക്ക് യോജിച്ച വ്യക്തിയല്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരന്തരമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആരോപിച്ചു.
"സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കമാണ്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ ജനങ്ങൾ പൂർണമായും തള്ളിക്കളയും. കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളിലേക്ക് ആർഎസ്എസ് നോമിനികളെ നാമനിർദ്ദേശം ചെയ്തും സർവ്വകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗം ചെയ്തും ഗവർണർ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടുകയാണ്.

സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായ അവകാശമുണ്ടെങ്കിലും ഈ പ്രതിഷേധങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനും അദ്ദേഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്താനുമാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണർ എന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല. ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് അദ്ദേഹം തന്നെ ഇതിലൂടെ തെളിയിച്ചെന്നും സി പി എം പ്രസ്താവനയിലൂടെ ആരോപിച്ചു.
അതേസമയം ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും ആരോപിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നു. കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നതാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സർവ്വകലാശാലകളെ സ്വേച്ഛാധിപത്യപരമായി മാറ്റാം എന്നാണ് കരുതുന്നത്. ചാൻസലർ എന്നുള്ള ഉത്തരവാദിത്വം കേരള നിയമസഭയാണ് ഗവർണർക്ക് നൽകിയിട്ടുള്ളത്. അതിനെതിരെയുള്ള ബില്ല് നിയമസഭ പാസാക്കി. അത് രാഷ്ട്രപതിക്ക് അയച്ച് അതിലെ അനശ്ചിതത്വം നിലനിർത്തുന്നു. നിലവാരമില്ലാത്ത തരത്തിലാണ് ഗവർണറുടെ പെരുമാറ്റം. ചാൻസലർ എന്ന നിലയ്ക്ക് ഇത്തരത്തിൽ ഒരു പെരുമാറ്റം ഉണ്ടാകാൻ പാടില്ല.
അപര വിദ്വേഷത്തിന്റെ വിത്തുകൾ ആണ് ഗവർണർ വിതച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൻറെ മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ആരുടെയെങ്കിലും ഒരാളുടെ മാത്രമല്ല. ഒരു പ്രസ്ഥാനത്തെ ഗുണ്ടകൾ ക്രിമിനലുകൾ എന്ന് വിളിക്കുന്നത് അപലപനീയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരമാവധി സംയമനം പാലിച്ചാണ് ഈ വിഷയത്തിൽ മുന്നോട്ടുപോകുന്നത്. ഗവർണറാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കുന്നതെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications