കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന് പാലായില്‍ മത്സരിക്കാം, കാപ്പന്‍ രാജ്യസഭയിലേക്ക്; ഫോര്‍മുലയുമായി സിപിഎം

Google Oneindia Malayalam News

കോട്ടയം; യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി ഏത് മുന്നണിയിലേക്ക് പോകുമെന്ന കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. എൽഡിഎഫിനെ തള്ളാതെയും ബിജെപിയെ ഒരു പടി മാറ്റി നിർത്തിയുമാണ് ജോസിന്റെ പ്രതികരണങ്ങൾ എന്നത് ശ്രദ്ധേയമാണ്. ഇതിനിടെ ജോസുമായി എല്ലാ ബന്ധങ്ങളും അറത്തുമുറിച്ചുവെന്ന് പ്രഖ്യാപിച്ച യുഡിഎഫ് യുടേൺ എടുത്തിരിക്കുകയാണ്.

'നല്ല കുട്ടിയായൽ' മുന്നണിയിലേക്ക് എടുക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടുകയാണ് എൽഡിഎഫ്. ഇതിനായി പുതിയ ഫോർമുലയാണ് സിപിഎം ഒരുക്കുന്നത്. വിശദാംശങ്ങളിലേക്ക്

 യുഡിഎഫ് വെട്ടിൽ

യുഡിഎഫ് വെട്ടിൽ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള തർക്കമാണ് യുഡിഎഫിൽ നിന്ന് ജോസ് കെ മാണിയുടെ പുറത്താക്കലിന് വഴിവെച്ചത്. മുന്നണി മര്യാദകൾ ലംഘിച്ച ജോസിന് ഇനി യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നും നേതൃത്വം വ്യക്തമാക്കി. എന്നാൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജോസിനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപിയും സിപിഎം തുടങ്ങിയതോടെ യുഡിഎഫ് വെട്ടിലായി.

 വേഗം കൂട്ടി സിപിഎം

വേഗം കൂട്ടി സിപിഎം

ഇതോടെ ജോസിനെതിരായ നിലപാട്മ യപ്പെടുത്തിയിരിക്കുകയാണ് യുഡിഎഫ്. അതേസമയം യുഡിഎഫിന്റെ യുടേണോടെ ജോസുമായുള്ള ചർച്ചകൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇ
തുമുന്നണി. ജോസ് വിഭാഗം ഇടനിലക്കാർ വഴി സിപിഎം നേതൃത്വുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. ജോസ് കെ മാണിക്ക് മുന്നിൽ ചില വാഗ്ദാനങ്ങൾ നൽകി കൊണ്ടാണ് സിപിഎം ഫോർമുല ഒരുക്കുന്നത്.

 ഫോർമുല ഇങ്ങനെ

ഫോർമുല ഇങ്ങനെ

ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കാന്‍ സ്‌കറിയ തോമസ് വിഭാഗവുമായി ലയിക്കണമെന്ന ഫോര്‍മുല സിപിഎം മുന്നോട്ട് വെച്ചുവെന്നാണ് വിവരം. അങ്ങനെ തയ്യാറായാൽ കേരള കോൺഗ്രസ് എം ന്റെ കുത്തക മണ്ഡലമായ പാല സീറ്റ് വിട്ട് നൽകാൻ എൽഡിഎഫ് തയ്യാറായേക്കും. മാത്രമല്ല 9 മണ്ഡലങ്ങൾ കൂടി വിട്ട് നിൽകിയേക്കും.

 തലവേദനയാകും

തലവേദനയാകും

എന്നാൽ പാലാ സീറ്റും കാനം രാജേന്ദ്രന്റെ വീടിരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റും ജോസിന് വിട്ടുകൊടുക്കാനുള്ള തിരുമാനം സിപിഎമ്മിന് തലവേദനയാകും. ജോസ് കെ മാണിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പാലാ സീറ്റ് എൻസിപിക്കുള്ളതാണെന്നുമാണ് പാലാ എംഎൽഎയും എൻസിപി നേതാവുമായി മാണി സി കാപ്പൻ പറഞ്ഞത്.

 രാജ്യസഭ സീറ്റ്

രാജ്യസഭ സീറ്റ്

പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെടില്ലെന്നും അതേസമയം ജോസ് എത്തിയാൽ സീറ്റ് സംബന്ധിച്ച് തർക്കം പരിഹരിക്കേണ്ടത് നേതൃത്വം ആണെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം കാപ്പനെ മെരുക്കാൻ അദ്ദേഹത്തിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
 പ്രതികരിക്കാതെ എൻസിപി

പ്രതികരിക്കാതെ എൻസിപി

ഇത് സംബന്ധിച്ച് എൻസിപി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ജോസ് കെ മാണി വിഭാഗവുമായി ലയിക്കണമെന്ന ഫോർമുലയെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സ്കറിയ തോമസ് പ്രതികരിച്ചത്. ഇതുവരെ എൽഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ അത് സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രസക്തിയി്ലെന്നും സ്കറിയ പറ്ഞു.

 എതിർപ്പുമായി കാനം

എതിർപ്പുമായി കാനം

അതിനിടെ ജോസിന്റെ പ്രവേശനത്തെ പാടെ തള്ളുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസിനെ മുന്നണിയിൽ എടുക്കുന്നത് കൊണ്ട് യാതൊരു മെച്ചവും എൽഡിഎഫിന് ഇല്ലെന്നാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചത്. കേരള കോൺഗ്രസിൽ ജോസിന്റെ സ്വാധീനം പാലാ ഉപതിരഞ്ഞെടുപ്പിൽ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

 എൽഡിഎഫിന് ജയിക്കാം

എൽഡിഎഫിന് ജയിക്കാം

കേരള കോൺഗ്രസിന്റെ സഹായമില്ലാതെ തന്നെ ഇടതുമുന്നണിക്ക് കേരളത്തിൽ തുടർഭരണം ലഭിക്കും. ക്രൈസ്തവ വോട്ടുകൾ ആരുടേയും കുത്തകയല്ല. യുഡിഎഫ് ദുർബലമായാൽ അതിന്റെ ഗുണം എൽഎഫിനാണ് ലഭിക്കുക. ഇത് നിയമസഭ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളിലും ജയിക്കാൻ എൽഡിഎഫിന് വഴിയൊരുക്കുമെന്നും കാനം പ്രതികരിച്ചു.

 ജനാധിപത്യ കേരള കോൺഗ്രസ്

ജനാധിപത്യ കേരള കോൺഗ്രസ്

അതിനിടെ ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ കോടിയേരി ബാലകൃഷ്ണനെ എകെജി സെന്ററിൽ സന്ദർശിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചങ്ങനാശ്ശേറി സീറ്റിൽ കണ്ണുവെച്ചിരിക്കുന്ന പാർട്ടിക്ക് ജോസുമായി ചർച്ചകൾക്ക് മുൻകൈയെടുക്കാൻ താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുൻനിര നേതാക്കൾ

മുൻനിര നേതാക്കൾ

അതേസമയം നിലനിൽക്കുന്ന എതിർപ്പുകൾ മറികടന്നാലും ജോസ് വിഭാഗത്തിലെ മുൻനിര നേതാക്കൾ എൽഡിഎഫ് പ്രവേശനത്തിന് എതിരാണ്. റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, ജോസഫ് എം.പുതുശേരി, ഇ.ജെ.ആഗസ്തി തുടങ്ങിയ നേതാക്കൾ വരും ദിവസങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

English summary
CPM prepare new formula for welcoming Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X