കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പ്രതിരോധം, പങ്കെടുത്തത് 25 ലക്ഷത്തിലധികം ആളുകൾ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാനത്ത് പ്രതിരോധം തീർത്ത് സിപിഎം. എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിരോധത്തിൽ 25 ലക്ഷത്തിലധികമാളുകൾ പങ്കെടുത്തു. കേന്ദ്ര ഏജൻസികളുടെ അതിരുവിട്ട പ്രവർത്തനം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന കേരളത്തിൻ്റെ മുന്നറിയിപ്പ് കൂടിയായിരുന്നു ജനകീയ പ്രതിരോധത്തിൽ പങ്കെടുത്ത‌ ജനലക്ഷങ്ങൾ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി.

'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ പുറത്തുവന്നപ്പോൾ അതുസംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരാനും പിന്നിൽ പ്രവർത്തിച്ചവരെ നിയമ നടപടികൾക്ക് വിധേയമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയാണുണ്ടായത്‌. തന്റെ ഓഫീസിലെ ഒരുദ്യോഗസ്ഥന് കള്ളക്കടത്തു കേസിലെ പ്രതികളുമായി പരിധിവിട്ട ബന്ധമുണ്ടെന്ന്‌ കണ്ടയുടനെ നടപടിയെടുത്തു. ഏത്‌ അന്വേഷണത്തിനും സർക്കാർ എതിരല്ലെന്ന നിലപാടാണ്‌ അന്ന്‌ സ്വീകരിച്ചത്‌.

cpim

സ്വർണക്കടത്ത്‌ പുറത്തുവന്ന്‌ നാലു മാസം പിന്നിട്ടിട്ടും പ്രതികളെ മുഴുവൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ അന്വേഷണഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. അരഡസൻ കേന്ദ്ര ഏജൻസികൾ ഘോഷയാത്രയായി എത്തി അന്വേഷണത്തിൽ മുഴുകി. എന്നാൽ, ഇവയിൽ പലതും സത്യാവസ്ഥ തെരയുന്നതിനു പകരം ചില പ്രത്യേക ലക്ഷ്യത്തോടെ നീങ്ങുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അവരുടെ രാഷ്‌ട്രീയ യജമാനന്മാർ പ്രത്യേകം പറഞ്ഞുറപ്പിച്ചുവിട്ടുവെന്ന്‌ തോന്നലുളവാക്കുന്ന മട്ടിൽ ചില പ്രത്യേക വ്യക്തികളെ പ്രതിസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടിയെന്ന്‌ ന്യായമായും സംശയിക്കാവുന്ന നീക്കങ്ങളാണ് അന്വേഷണ ഏജൻസികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌.

ഇഡി, എൻഐഎ, സിബിഐ, കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ പ്രവർത്തനവഴികളിലെ മുൻഗണന, സത്യം കണ്ടെത്തുന്നതിനു പകരം അന്വേഷണത്തിൽ രാഷ്ട്രീയ അജൻഡ കൂട്ടിച്ചേർക്കുന്നതിനാണ്‌.
ഭരണഘടനാപരമായി വ്യവസ്ഥാപിതമായ അധികാര പരിധിക്കകത്താണ് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. അതിലെ അപാകതകൾ പരിശോധിക്കാനുള്ള സംവിധാനവും ഭരണഘടന തന്നെ ഉദ്‌ഘോഷിക്കുന്നുണ്ട്‌. സർക്കാരാകട്ടെ നിയമസഭയുടെ പരിശോധനയ്‌ക്കും വിധേയമാണ്.

ഈ നിലയിൽ നയപരമായ തീരുമാനങ്ങൾക്ക്‌ അനുസരിച്ച് മുൻഗണനാക്രമങ്ങളും വികസന പരിപ്രേക്ഷ്യവും നിർണയിക്കാനുള്ള അധികാരവും ഓരോ സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഭരണഘടനയുടെ ഈ ഫെഡറൽ മൂല്യങ്ങളുടെ അടിസ്ഥാന ശിലയിളക്കുന്ന പ്രവർത്തനങ്ങളാണ് വിവിധ കേന്ദ്രഏജൻസികൾ നടത്തുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന്‌ തുരങ്കംവയ്‌ക്കുന്നതും ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നതും രാഷ്‌ട്രീയ പ്രതിയോഗികൾക്കെതിരായ വൈരനിര്യാതന ബുദ്ധിയോടെയുള്ളതുമായ ഈ പ്രവൃത്തികൾക്കെതിരെ ഇന്ന്‌ കേരളം പ്രതികരിക്കുകയാണ്‌ എന്നും എ വിജയരാഘവൻ പറഞ്ഞു.

English summary
CPM protest across Kerala with more than 25 lakh people against Central Agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X