കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ'; കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ പരിപാടിയുമായി സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങളിലെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധ പരിപാടിയുമായി സിപിഎം. നവംബര്‍ ഒന്നിനാണ് മാധ്യമങ്ങളുടെ 'നുണപ്രചാരണത്തിനെതിരെ' സിപിഎം സ്ഥാന തലത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വാർത്തകളെ തമസ്കരിക്കുകയും നിസ്സാരസംഭവങ്ങളെ സെൻസേഷണലൈസ് ചെയ്ത് പെരുപ്പിക്കുകയും വ്യാജവാർത്തകൾ ഒരാവർത്തി പോലും ചിന്തിക്കാതെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ മാധ്യമങ്ങൾ നിറവേറ്റുന്ന ധർമ്മമെന്തെന്ന ചോദ്യമുയരുകയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിപിഎം പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ജനങ്ങളെ ബാധിക്കുന്ന വാർത്തകളെ തമസ്കരിക്കുകയും നിസ്സാരസംഭവങ്ങളെ സെൻസേഷണലൈസ് ചെയ്ത് പെരുപ്പിക്കുകയും വ്യാജവാർത്തകൾ ഒരാവർത്തി പോലും ചിന്തിക്കാതെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ മാധ്യമങ്ങൾ നിറവേറ്റുന്ന ധർമ്മമെന്തെന്ന ചോദ്യമുയരുകയാണ്. രാജ്യത്തിൻ്റെ സാമ്പത്തികാവസ്ഥ കുത്തനെ താഴോട്ട് പതിക്കുന്നു, കോവിഡിനെത്തുടർന്ന് രാജ്യത്തുടനീളം തൊഴിലില്ലായ്മ വർധിക്കുന്നു. കോവിഡിൻ്റെ മറവിൽ തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങളും കർഷകവിരുദ്ധ കാർഷിക ബില്ലുകളും പാസാക്കുന്നു.

cpma

ഇതിനെതിരെ കോടിക്കണക്കിന് തൊഴിലാളികളും കർഷകരും സമരം ചെയ്യുന്നു. എന്നാൽ മാധ്യമങ്ങൾ ഇതിനെയൊക്കെ തമസ്കരിക്കുകയോ സ്ക്രോളുകളിലൊതുക്കുകയോ ചെയ്യുന്നു.
ഇൻ്റർനെറ്റിൽ ഒന്ന് അന്വേഷിച്ചാൽ കണ്ടെത്താവുന്ന കളവുകൾ കൂടി സൂചനകൾ എന്ന പേരിൽ മാധ്യമങ്ങൾ വാർത്തകളാക്കുന്നു.

വിളിച്ചുചോദിച്ചാൽ മനസിലാക്കാവുന്ന വസ്തുതകളെ ആ രീതിയിൽ സമീപിക്കാതെ അസത്യവാർത്തകൾ സങ്കോചം കൂടാതെ തന്നെ പ്രസിദ്ധീകരിക്കുന്നു. ഈ രീതിയിൽ ഒരുവിഭാഗം മാധ്യമങ്ങളും അവർക്ക് സഹായം നൽകുന്ന കോർപ്പറേറ്റുകളും പ്രതിപക്ഷവും ചേർന്ന് കേരളത്തിൽ സൃഷ്ടിക്കുന്ന പിന്തിരിപ്പൻ പൊതുബോധ നിർമ്മാണത്തെ തുറന്നു കാണിച്ച് ജനകീയ പ്രതിഷേധം ഉയർത്തുകയാണ് സിപിഐ എം. നവംബർ ഒന്നിന് നടക്കുന്ന 'മാധ്യമ നുണകൾക്കെതിരെ ജനകീയ കൂട്ടായ്മ' എന്ന പരിപാടി വിജയിപ്പിക്കുക

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
CPM protest against Media Lies at november first
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X