കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയില്‍ സിപിഎമ്മിന് എന്താ കാര്യം?

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്ക് പണ്ടേ പ്രസിദ്ധമാണല്ലോ. ഈ പ്രശ്നത്തിനൊരു പരിഹാരമെന്നോണമാണ് മെട്രോയെ സാധാരണക്കാര്‍ കാണുന്നത്. എന്നാല്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. മെട്രോ നിര്‍മ്മാണത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മെട്രോ നിര്‍മ്മാണം തടഞ്ഞു.

കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുള്ള ഇടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്. പലതവണ ആവശ്യപ്പെട്ടിട്ടും ഗതാഗതക്കുരുക്ക് പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Kochi Metro

നാലുവരി ഗതാഗത സൗകര്യം ഉണ്ടാക്കിയതിന് ശേഷം മതി ഇവിടത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നാണ് സമരക്കാര്‍ പറയുന്നത്. മണിയ്ക്കൂറുകളോളമാണ് ജില്ലയില്‍ പലയിടത്തും ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ അകപ്പെടുന്നത്.

കൊച്ചിയിലെ സാധാരണക്കാരുടെ ജീവിതിത്തെ ബാധിയ്ക്കുന്ന പ്രശ്‌നമായി ഗതാഗതക്കുരുക്ക് മാറിയിട്ട് ഏറെ നാളുകളായി. മെട്രോ വന്നാല്‍ ഗതാഗതകുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ മെട്രോയുടെ നിര്‍മ്മാണം യാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്.

English summary
Cpm protest against Metro Rail Construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X