കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ല'; സിപിഎം പ്രവർത്തകരെ വിറപ്പിച്ച് ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസ്സം സൃഷ്ടിച്ച് സിപിഎം പ്രവർത്തകർ. പള്ളിക്കൽ ടൗഡിൽ ശോഭാ സുരേന്ദ്രന് ബിജെപി പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. ഇവിടേക്ക് തുറന്ന വാഹനത്തിൽ ശോഭാ സുരേന്ദ്രൻ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും കൂവി വിളിക്കുകയും ചെയ്തതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷവും ഉണ്ടായി.

എന്നാൽ സിപിഎം പ്രവർത്തകരുടെ പരിഹാസ പരാമർശങ്ങൾ ശ്രദ്ധിക്കാതെ പ്രസംഗം തുടങ്ങിയ ശോഭാ സുരേന്ദ്രൻ പ്രതിഷേധക്കാരെ കണക്കിന് വിമർശിക്കുകയും ചെയ്തു. പ്രവർത്തകരെ മര്യാദ പഠിപ്പിക്കാൻ ഇടതുപക്ഷത്തിൻറെ സ്ഥാനാർത്ഥിയായ എ സമ്പത്ത് തയാറാകണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ലസൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ല

തിരിച്ചടിക്കാൻ അറിയാം

തിരിച്ചടിക്കാൻ അറിയാം

എൽഡിഎഫ് സ്ഥാനാർത്ഥിയായ എ സമ്പത്ത് വരുമ്പോൾ ഇതു പോലെ ചെയ്യാൻ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ല എന്ന് പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ പ്രസംഗിച്ച് തുടങ്ങിയത്. സ്ഥാനാർത്ഥിക്ക് സ്വീകരണം വെച്ചൊരു സ്ഥലത്ത് സ്ഥാനാർത്ഥി വരുമ്പോൾ ഈ വേഷം കെട്ടൊന്നും നടക്കാൻ പോകുന്നില്ല. സിപിഎം പ്രവർത്തകരെ മാന്യത പഠിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രൻ ആവർത്തിച്ച് പറഞ്ഞു.

മടങ്ങിപ്പോകുന്നയാളല്ല

മടങ്ങിപ്പോകുന്നയാളല്ല

ഈ വേഷം കെട്ടൊന്നും കണ്ട് മടങ്ങിപ്പോകുന്നയാളല്ല ശോഭാ സുരേന്ദ്രനെന്ന് സിപിഎം നേതാക്കൾ മനസിലാക്കണം. ഏതെങ്കിലും ഒരു സുപ്രഭാതത്തിൽ നൂലിൽക്കെട്ടിയിറക്കി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ല. സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിലേക്ക് സഖാക്കളെ കയറൂരിവിട്ട് വൃത്തികേട് കാണിക്കാനാണ് പരിപാടിയെങ്കിൽ നിന്നെയൊക്കെ ജയിലഴിക്കിട്ട് പൂട്ടാൻ ഇവിടെ നിയമമുണ്ട്, നീതി ന്യായ കോടതിയുണ്ട്, ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പിണറായിയുടെ വകയല്ല

പിണറായിയുടെ വകയല്ല

പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല ഈ നാട്. കേരളത്തിലെ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് സ്ത്രീധനം കിട്ടിയതല്ല ഈ നാട്. മറ്റ് മുന്നണികളിലെ സ്ഥാനാർത്ഥികളുടെ സ്വീകരണ യോഗങ്ങൾ കാണുമ്പോൾ സഖാക്കൾക്ക് ഹാലിളകുമെങ്കിൽ അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി. മറ്റു പാർട്ടിക്കാരൊന്നും കാണിക്കാത്ത വേഷം കെട്ടാണ് മാർക്സിസ്റ്റുകാർ കാണിക്കുന്നത്. നിന്റെയൊക്കം മുദ്രാവാക്യം വിളി കേട്ടാൽ പിന്തിരിഞ്ഞോടുന്നവരാണ് സ്ഥാനാർത്ഥികളെന്നാണോ നിങ്ങൾ കരുതിയതെന്ന് ശോഭാ സുരേന്ദ്രൻ ആഞ്ഞടിച്ചു.

 പ്രസംഗം തടസ്സപ്പെടുത്തി

പ്രസംഗം തടസ്സപ്പെടുത്തി

സിപിഎം പ്രവർത്തകർ കൂടുതൽ ശബ്ദത്തിൽ മുദ്രാവാക്യം വിളികൾ ശക്തമാക്കിയതോടെ ശോഭാ സുരേന്ദ്രന്റെ പ്രസംഗം ഇടയ്ക്ക് വെച്ച് തടസ്സപ്പെട്ടു, ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത്.

പോലീസിന് വിമർശനം

പോലീസിന് വിമർശനം

സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഒന്നും ചെയ്തില്ലെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇതാണോ പിണറായിയുടെ പോലീസ്, എന്തുകൊണ്ടാണ് ഇങ്ങനെ നിഷ്ക്രിയരാകുന്നതെന്ന് മനസിലാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

 ശബരിമല വിഷയവും

ശബരിമല വിഷയവും

300ൽ അധികം സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ടീക്കാറം മീണ പിണറായി വിജയന്റെ ഓഫീസ് സെക്രട്ടറിയുടെ പണിയെടുക്കുകയാണെന്നും ആരോപിച്ചു. ശബരിമല പ്രതിഷേധങ്ങളും സ്ത്രീ പ്രവേശനവും പരാമർശിച്ചായിരുന്നു ഇടതു പക്ഷത്തിനെതിരെ കടന്നാക്രമിച്ചത്.

വീഡിയോ

ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിന്റെ വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
CPM protest during Sobha Surendran Election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X