Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലേഖനത്തില്‍ ഹിമാലയന്‍ വിഡ്ഢിത്തരങ്ങൾ' ; 'ചിന്ത'ക്ക് 'നവയുഗ'ത്തിന്റെ മറുപടി

തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രസിദ്ധീകരണമായ 'ചിന്ത'യിൽ വന്ന ലേഖനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി സിപിഐ പ്രസിദ്ധീകരണം. ചിന്താ വാരികയിലെ ലേഖനത്തിൽ ഹിമാലയൻ വിഡ്ഢിത്തരങ്ങളാണെന്ന് സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ 'നവയുഗ'ത്തിൽ വിമർശിക്കുന്നു. 'തിരിഞ്ഞുകൊത്തുന്ന നുണകള്‍' എന്ന തലക്കെട്ടോട് കൂടിയാണ് 'നവയുഗ'ത്തിലെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടെ നിൽക്കുന്നവരെ ഇഎംഎസ്‌ വർഗവഞ്ചകരെന്ന് വിളിച്ചെന്നും ലേഖനം വിമർശനം ഉന്നയിക്കുന്നു.

ചിന്തയിലെ ലേഖനം ഹിമാലയന്‍ വിഡ്ഢിത്തമാണെന്ന ആമുഖത്തോടെയാണ് നവയുഗത്തിലെ മറുപടി ലേഖനം ആരംഭിക്കുന്നത്. യുവാക്കളുടെ ഒരു വലിയ സമൂഹത്തെ വിപ്ലവ വ്യാമോഹം നല്‍കി സായുധവിപ്ലവത്തിലേക്ക് അടക്കം തള്ളിവിട്ടത് സിപിഎമ്മാണെന്നും ലേഖനം ആരോപിക്കുന്നു. സിപിഎമ്മിനും ഇഎംഎസിനെതിരെയും രൂക്ഷവിമര്‍ശനമാണ് ലേഖനം ഉന്നയിക്കുന്നത്. ശരിയും തെറ്റും അംഗീകരിക്കാൻ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. നക്‌സൽബാരി ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും നവയുഗത്തിൽ പറയുന്നു.

ചിന്തയിലെ ലേഖനത്തിന് മറുപടി

ചിന്തയിലെ ലേഖനം വിവാദമായതോടെ മറുപടി അടുത്തലക്കം നവയുഗത്തിലുണ്ടാകുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. വിമർശിക്കുന്നത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് വിമർശിക്കേണ്ടവരാണെന്നും പാർട്ടികൾ തമ്മിൽ പ്രത്യയ ശാസ്‌ത്ര തർക്കങ്ങൾ പാടില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. പാർട്ടി സമ്മേളനത്തിലെ പ്രസംഗത്തിന് തയ്യാറാക്കിയ കുറിപ്പിൽ സിപിഐ ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി നിലകൊള്ളുമെന്ന പരാമർശമുണ്ടായിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ ഭാഷയിൽ ചിന്തയിൽ ലേഖനം പ്രത്യക്ഷപ്പെട്ടത്. 'തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്ന പേരിലാണ് ചിന്തയിൽ ലേഖനം പ്രസിദ്ധീകരിച്ചത്. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐ എന്നാണ് ലേഖനത്തിലെ വിശേഷണം.

കോടിയേരിയുടെ പ്രതികരണം

സ്വന്തം സഖാക്കളെ ചൈന ചാരന്മാരെന്ന് മുദ്രകുത്തി ജയിലിൽ അടച്ച ചരിത്രമാണ് സിപിഐക്ക് ഉള്ളത്. അവസരവാദികളാണ് സിപിഐക്കാർ എന്നും ലേഖനത്തിൽ വിമർശിച്ചിരുന്നു. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സിപിഐ എന്നും 'ചിന്ത' പറയുന്നു. ചിന്ത വാരികയിൽ സിപിഐയെ വിമർശിച്ച് ലേഖനം എഴുതിയത് ഇ രാമചന്ദ്രൻ ആയിരുന്നു. മാര്‍ച്ച് നാലാം ലക്കത്തിലെ ചിന്ത വാരികയിലായിരുന്നു സിപിഐയ്‌ക്കെതിരേ വിമര്‍ശനം ഉണ്ടായിരുന്നത്. അതേസമയം, ചിന്തയില്‍ വന്നത് സിപിഎമ്മിന്റെ പ്രതികരണം അല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

കലഹിച്ച് മുന്നോട്ട്

വായനക്കാരുടെ പ്രതികരമാണ് ഇതെന്നും എഡിറ്റോറിയൽ ലേഖനമല്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷ്‌ണന്റെ പ്രതികരണം. നിലപാടുകൾ പറയാനുണ്ടെങ്കിൽ അത് സിപിഎം തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരുടെയും ശീട്ട് വേണ്ടെന്നും നവയുഗത്തിൽ മറുപടി പറയുന്നത് അവരുടെ അവകാശമാണെന്നും കോടിയേരി കൂട്ടിച്ചേർത്തിരുന്നു.

1964ലെ പാർട്ടി പിളർപ്പിന്‍റെ കാലം മുതൽ തന്നെ പരസ്‌പരം കുറ്റപ്പെടുത്തി സിപിഐയും സിപിഎമ്മും രംഗത്തെത്താറുണ്ട്. ലോകായുക്തയുടെ നിയമ അധികാരം, സര്‍ക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തില്‍ ഭിന്നാഭിപ്രായവുമായി സിപിഐ രംഗത്തെത്തിയിരുന്നു. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+