പിണറായിക്ക് പ്രതിരോധം തീർത്ത് സിപിഎം, 'പിന്നില്‍ മോദിയും ഇഡിയും വിഡിയും ചേര്‍ന്ന കൂട്ടുകെട്ട്'

സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട ഇഡിയുടെ കത്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം. പിണറായിയെ ലക്ഷ്യമിട്ടുളള നീക്കത്തിന് പിന്നില്‍ മോദിയും ഇഡിയും വിഡിയും ചേര്‍ന്ന കൂട്ടുകെട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു.

ഇടതുപക്ഷത്തിനെതിരെ യോജിച്ച്‌ നില്‍ക്കുന്ന കോ-ലീ-ബി കൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഇ ഡി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്ന നടപടിയെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

''ചേട്ടനും അനിയനും കൂടി ചേർന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല. സുപ്രീം കോടതി വരെ തള്ളിയ സ്ഥിതിക്ക് ഒന്നും ചെയ്യാനില്ല എന്ന് തിരിച്ചറിഞ്ഞു ചേട്ടൻ അനിയന് ബാറ്റൺ കൈമാറി. 'നീ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കെടാ' ഇത് കേട്ട പാതി കേൾക്കാത്ത പാതി അനിയൻ എടുത്തു ചാടിയിട്ടുണ്ട്. പുതിയ സ്ഥാനലബ്ധിക്കു വരെ കാരണക്കാരായ ചേട്ടനോടും ടീമിനോടുമുള്ള വിശ്വസ്ഥത കാട്ടാനുള്ള അവസരം ആണല്ലോ. ഇത് വല്ലതും അനിയന്റെ ബോസ് അറിയുന്നുണ്ടോ ആവോ? രാഗാ അറിഞ്ഞാലും ഇല്ലെങ്കിലും എന്ത്? ഇവിടെ ഭരണം കോൺഗ്രസ് അല്ലല്ലോ ബി ജെ പി യാണല്ലോ'' എന്നാണ് മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത് .

Pinarayi Vijayan

ടിഎം തോമസ് ഐസകിന്റെ പ്രതികരണം: ' യുഡിഎഫ് - ബിജെപി ഡീലാണ് വി.ഡി. സതീശൻ സർക്കാരിന്റെ മുഖമുദ്ര. ഗവർണറുടെ വിളയാട്ടം, വന്ദേമാതരം, പിഎം ശ്രീ, ലേബർ കോഡ് എന്നു തുടങ്ങി നൂറ് ദിവസം കൊണ്ട് എത്രയെത്ര വിസ്മയങ്ങൾ. പവർക്കട്ടിന് സർക്കാരിനെ വിമർശിക്കാനാവില്ലായെന്ന ബിജെപിയുടെ കണ്ടുപിടിത്തം. ബിജെപി ക്രിമിനലുകൾക്ക് നൽകുന്ന സംരക്ഷണം. ഇന്നിപ്പോൾ ഏറ്റവും അവസാനം ഇഡിയുടെ ഇംഗിതത്തിന് വഴങ്ങി മുൻമുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന ആഭ്യന്തര വകുപ്പ്.

രാഹുൽ ഗാന്ധിക്കും കുടുംബത്തിനു നേരെ ഇഡി വരുമ്പോൾ മാത്രമേ പ്രതിഷേധിക്കേണ്ടതുള്ളൂവെന്നാണ് കോൺഗ്രസിന്റെ നിലപാട്. അരവിന്ദ് കെജരിവാളിനെ പൂട്ടാൻ ഇഡിക്കൊപ്പം നിൽക്കാൻ കോൺഗ്രസിന് ഒരു മടിയുമുണ്ടായില്ല. ഇഡിയെ കണ്ടുപേടിച്ച് കോൺഗ്രസിന്റെ 10 മുൻ മുഖ്യമന്ത്രിമാരും 180 ഓളം മുൻ എംപി/എംഎൽഎമാരും ബിജെപിയിൽ ചേർന്നു. തൃണമൂൽ, ശിവസേന തുടങ്ങിയ പാർടികളെ കീഴടക്കുന്നതിന് ബിജെപിയുടെ ഒരു പ്രധാന ആയുധം ഇഡി ആയിരുന്നു.

ആ ഇഡിയോടൊപ്പം ചേർന്ന് സിപിഐ(എം)നെ തകർക്കാമെന്നാണ് കേരളത്തിൽ കോൺഗ്രസ് കരുതുന്നത്. ഇഡി പറഞ്ഞാൽ കേസെടുക്കാതെ തരമില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. ഇഡി പറഞ്ഞാൽ കേസെടുക്കാം, കേസെടുക്കാതിരിക്കാം. ഈ വിവേചനാധികാരം സംസ്ഥാന സർക്കാരിനുണ്ട്. യുഡിഎഫ് സർക്കാർ ഇഡിയോടൊപ്പം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. ഇഡി ഭീഷണിപ്പെടുത്തി ഉണ്ടാക്കിയ മൊഴി പിൻവലിക്കപ്പെട്ടിട്ടും അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയെന്ന കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യും. രാഷ്ട്രീയമായി എതിർത്തു തോൽപ്പിക്കും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma