പോലീസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, യുഎപിഎ ചുമത്തരുതായിരുന്നു
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് സിപിഎം. അറസ്റ്റ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിന്റേത്. കേന്ദ്രസർക്കാർ ഈ നിയമം പാസാക്കിയപ്പോൾ നിശിതമായി എതിർത്ത പാർട്ടിയാണ് സിപിഎം ആണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. കോഴിക്കോട് പന്തീരങ്കാവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ എന്നിവരെയാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസ്സാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ടി സിപിഐ (എം) ആയിരുന്നു. ഈ സംഭവത്തിലാകട്ടെ യുഎപിഎ ചുമത്താനിടയായത് സംബന്ധിച്ച് പോലീസ് അധികൃതരില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുള്ളതാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പോലീസ് യുഎപിഎ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്‌തത്. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിയ്‌ക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.












Click it and Unblock the Notifications