കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്നലേ തയ്യാര്‍, സിപിഐയില്‍ തര്‍ക്കം തുടരുന്നു!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്ലാ പാര്‍ട്ടികളെയും പിന്തള്ളി സി. പി. എം ജില്ലയില്‍ മുന്നേറുന്നു. ആകെയുള്ള ഒമ്പത് സീറ്റില്‍ സി.പി.എം. മത്സരിക്കുന്ന ആറു സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.ഐക്കുള്ള രണ്ട് സീറ്റില്‍ തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായില്ല. എന്‍.സി.പി.ക്കുള്ള കുട്ടനാട് സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

അരൂര്‍ -എ. എം. ആരിഫ്, ആലപ്പുഴ - തോമസ് ഐസക്, അമ്പലപ്പുഴ - ജി. സുധാകരന്‍, കായംകുളം - പ്രതിഭ ഹരി, ചെങ്ങന്നൂര്‍-കെ. രാമചന്ദ്രന്‍ നായര്‍, മാവേലിക്കര - ആര്‍. രാജേഷ് എന്നിവരാണ് സി. പി. എം. സ്ഥാനാര്‍ത്ഥികള്‍. തര്‍ക്കമുണ്ടായിരുന്ന കായംകുളം, ചെങ്ങന്നൂര്‍ സീറ്റുകളിലും ചൊവ്വാഴ്ച വൈകിട്ടോടെ ധാരണയിലെത്താന്‍ സി.പി.എമ്മിന് സാധിച്ചു.

cpm

ചേര്‍ത്തല, ഹരിപ്പാട് സീറ്റുകളാണ് സി.പി.ഐക്കുള്ളത്. എന്നാല്‍ കാനം - ഇസ്മയില്‍ പക്ഷങ്ങള്‍ തമ്മില്‍ സീറ്റിന് വേണ്ടി തര്‍ക്കം തുടരുകയാണ്. സിറ്റിങ് എം. എല്‍. എ. പി. തിലോത്തമന്‍ തന്നെ ചേര്‍ത്തലയില്‍ മത്സരിക്കണമെന്നാണ് കാനം വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ടി. പുരുഷോത്തമനെ മത്സരിപ്പിക്കണമെന്നാണ് ഇസ്മയില്‍ പക്ഷം ആവശ്യപ്പെടുന്നത്.

ഹരിപ്പാട് ജി. കൃഷ്ണപ്രസാദ്, ടി. ജെ. ആഞ്ചലോസ് എന്നിവരെയാണ് പരിഗണിക്കുന്നത്. തര്‍ക്കം മൂലം തീരുമാനം വൈകുകയാണ്. 25 ന് കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്‍.സി.പി.ക്കുള്ള കുട്ടനാട് സീറ്റില്‍ സിറ്റിങ് എം. എല്‍. എ .തോമസ് ചാണ്ടി മത്സരിക്കും.

English summary
Kerala Assembly Election 2016: CPI yet to finalize candidates in Alappuzha, where as CPM confirmed all its candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X