സിപിഎമ്മിന് യൗവ്വനം വേണം, ചെറുപ്പക്കാരെ ആകര്‍ഷിക്കാനും ദൈവ വിശ്വാസികളെ കൂടെ നിര്‍ത്താനും ഒരുങ്ങുന്നു
കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം.
തിരുവനന്തപുരം : യുവാക്കളുടെയും വനിതാ അംഗങ്ങളുടെയും കൊഴിഞ്ഞു പോക്കിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. സിപിഎം അംഗങ്ങളില്‍ 30 വയസിന് താഴെയുള്ളവരുടെ പ്രാതിനിധ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ മുപ്പത് ശതമാനത്തിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീപ്രാതിനിധ്യം 25 ശതമാനത്തിലെത്തിക്കാനും തീരുമാനമായി. നിലവില്‍ സത്രീ പ്രാതിനിധ്യം 25 ശതമാനമുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രതിനിധ്യം 30 ശതമാനമാക്കാനും തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തീരുമാനങ്ങള്‍ അറിയിച്ചത്.

യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കാനും പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിരവധി നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിരിക്കുകയാണ്. കേരളത്തില്‍ നാലര ലക്ഷം പാര്‍ട്ടി അംഗങ്ങളും ഒന്നരലക്ഷം പാര്‍ട്ടി അനുഭാവികളും ഉണ്ട്.
പാര്‍ട്ടിയിലിറങ്ങി പ്രവര്‍ത്തിക്കാത്തവര്‍ക്ക് ഇനി മുതല്‍ അംഗത്വ സ്‌ക്രൂട്ടിനി വേളയില്‍ അംഗത്വം പുതുക്കി നല്‍കില്ല. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഹൈന്ദവ വര്‍ഗീയവാദവും ഐസിസിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് മൗലികവാദവും ശക്തിപ്പെടുന്നതിനാല്‍ മതനിരപേക്ഷ ശക്തികളെ ഇതിനെതിരെ അണി നിരത്താനും വിവിധ തരത്തിലുള്ള ആശയ പ്രചരണത്തിനും തീരുമാനമായിട്ടുണ്ട്.
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ പ്രീണനം നടത്തുന്നവര്‍ക്കെതിരെ വിശ്വാസികളെ അണി നിരത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കോല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ വിവിധ മേഖലകളില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്.












Click it and Unblock the Notifications