• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നസീറിന് മുന്നില്‍ കോണ്‍ഗ്രസ് വെച്ചത് വാഗ്ദാനങ്ങളുടെ പെരുമഴ; കോണ്‍ഗ്രസിന്‍റെ ക്ഷണം തള്ളാതെ നസീര്‍

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം വിമത നേതാവ് സിഓടി നസീറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം സജീവമാക്കി കോണ്‍ഗ്രസ്. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീഷന്‍ പാച്ചേനി മുതല്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ സിഒടി നസീറിനെ കോണ്‍ഗ്രസിലേക്ക് പരസ്യമായി സ്വാഗതം ചെയ്തു കഴിഞ്ഞു.

'ഇനി ആയുധ ഇറക്കുമതിയില്ല, കയറ്റമതി മാത്രം'; ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറായി 85 രാജ്യങ്ങള്‍

രാഷ്ട്രീയ നേതാവ് എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തലശ്ശേരില്‍ നസീറുണ്ടായിക്കിയ സ്വാധീനവും ന്യൂനപക്ഷ മുഖവുമാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് ഗുണപരമായി കാണുന്നത്. ക്ഷണത്തെ നസീര്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല എന്നത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

അഭയം നല്‍കാന്‍ തയ്യാര്‍

അഭയം നല്‍കാന്‍ തയ്യാര്‍

സിഒടി നസീറിനെതിരായ ആക്രമണം നിയസഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് അദ്ദേഹത്തിന് രാഷ്ട്രീയപരമായ അഭയം നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലേക്കുള്ള കോണ്‍ഗ്രസിന്‍റെ ക്ഷണം തള്ളിക്കളായാതെയുള്ള പ്രതികരണവുമായി നസീറും രംഗത്ത് എത്തിയിരിക്കുന്നത്.

തീരുമാനം ഇപ്പോഴില്ല

തീരുമാനം ഇപ്പോഴില്ല

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന കാര്യത്തിലടക്കം ആലോചിച്ച് തീരുമാനമെടുക്കുമെന്നും നിലവില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഒരുമലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ വ്യക്തമാക്കി. പെട്ടെന്നൊരു തീരുമാനം എടുക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നസീര്‍ വ്യക്തമാക്കുന്നു.

പരിക്കുകള്‍ ഇനിയും ഭേദമായിട്ടില്ല

പരിക്കുകള്‍ ഇനിയും ഭേദമായിട്ടില്ല

ആക്രമണത്തിലേറ്റ പരിക്കുകള്‍ ഇനിയും ഭേദമായിട്ടില്ല. സാധാര ജീവിതത്തിലേക്ക് കടന്നു വരാന്‍ ഇനിയും സമയമെടുക്കും. ആരോഗ്യം ഭേദപ്പെട്ടാല്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. മറ്റ് രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇനിയും ആലോചിക്കണമെന്നും നസീര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വലിയ നേട്ടമാവും

വലിയ നേട്ടമാവും

മുസ്ലിംവിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള തലശ്ശേരി മേഖലയില്‍ സിഒടി നസീറിനെപ്പോലെയൊരു മുന്‍ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമാവും. നേരത്തെ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തുകയും ഈയിടെ പാര്‍ട്ടി പുറത്താക്കുകയും ചെയ്ത അബ്ദുള്ളക്കുട്ടിയെപ്പോലെയാകില്ല നസീറെന്നാണ് സതീഷന്‍ പാച്ചേനിയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് സമരത്തിന് ഇറങ്ങുന്നു

കോണ്‍ഗ്രസ് സമരത്തിന് ഇറങ്ങുന്നു

കൊലപാതക രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി സിപിഎമ്മിനെതിരെ കണ്ണൂരില്‍ നടത്തുന്ന പ്രചാരണത്തിന് ശക്തി കൂട്ടാന്‍ സിഒടി നസീറിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ സാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. വധശ്രമത്തില്‍ നസീറിന് നീതി ഉറപ്പാക്കുക എന്ന ആവശ്യവുമായി കോണ്‍ഗ്രസ് കണ്ണൂരില്‍ ഉപവാസ സമരം നടത്തും. പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലാതിരുന്നിട്ടും വധശ്രമ ഗൂഢാലോചന ആരോപണത്തില്‍ നസീറിന് വേണ്ട് കോണ്‍ഗ്രസ് സമരത്തിന് ഇറങ്ങുന്നു എന്നത് ശ്രദ്ധേയമാണ്.

വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

തലശേരി നഗരസഭയില്‍ മത്സരിക്കാന്‍ ഒരു സീറ്റ്, തലശേരി നിയോജജക മണ്ഡലത്തില്‍ ഷംസീറിനെതിരെ യു ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം. പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും ഉയര്‍ന്ന ഭാരവാഹിത്വം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നസീറിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് സൂചന.

English summary
cpm rebel leader cot naseer may join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more