• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങുന്നു, പ്രതിസന്ധിയുടെ ആഴമറിയാതെ കേരള നേതാക്കള്‍

കോഴിക്കോട്: ത്രിപുര തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ സി പി എമ്മിന്റെ ദേശീയ തലത്തിലെ നിലനില്‍പ്പും പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ള ഒമ്പതംഗങ്ങളെ നിലനിര്‍ത്തുക പോലും പ്രയാസമാണെന്നാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ അംഗീകൃത ദേശീയ പാര്‍ട്ടി പദവി സി പി എമ്മിന് വീണ്ടെടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കണ്ണൂരിൽ ഒമ്നി വാൻ ടിപ്പർ ലോറിയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു; അപകടം ചാല ബൈപ്പാസിൽ...

15-ാം ലോക്‌സഭയില്‍ 15 അംഗങ്ങളും പതിനാലാം സഭയില്‍ 43 എംപിമാരും സി പി എമ്മിനുണ്ടായിരുന്നു. അവിടെ നിന്നാണ് ദയനീയമായ ഈ വീഴ്ച. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് സലീം ഉള്‍പ്പെടെ രണ്ടംഗങ്ങളെ ബംഗാളില്‍ നിന്നും രണ്ട് അംഗങ്ങളെ ത്രിപുരയില്‍ നിന്നും ബാക്കി അംഗങ്ങളെ കേരളത്തില്‍ നിന്നുമാണ് സിപിഎമ്മിന് വിജയിപ്പിക്കാന്‍ സാധിച്ചത്. എല്‍ ഡി എഫ് സ്വതന്ത്രരായി ചാലക്കുടിയില്‍ നിന്നും ഇടുക്കിയില്‍ നിന്നും ജയിച്ചവരെ പോലും തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്ത് എണ്ണം ഉയര്‍ത്താനും സി പി എം ശ്രമിച്ചു.

അടുത്ത തവണ മുഹമ്മദ് സലീമിന്റെ സീറ്റ് പോലും നിലനിര്‍ത്താന്‍ പ്രയാസമാണെന്നാണ് ബംഗാളില്‍നിന്നുള്ള സൂചനകള്‍. ഫിക്‌സഡ് അക്കൗണ്ട് പോലെ രണ്ട് അംഗങ്ങളെ സ്ഥിരമായി ജയിപ്പിക്കുന്ന ത്രിപുരയില്‍ നിന്ന് അടുത്ത തവണ സീറ്റ് കിട്ടാനുള്ള സാധ്യതയും കുറഞ്ഞു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരവും സി പി എമ്മിനെതിരായ എതിര്‍പ്പും നിലവിലുള്ള സീറ്റ് എണ്ണത്തിന് പോലും പ്രതിസന്ധിയുണ്ടാക്കുന്നു. ഈ സാഹചര്യം മുമ്പില്‍ കണ്ടാണ് സീതാറാം യെച്ചൂരി അടവുനയം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രകാശ് കാരാട്ടും പിണറായി വിജയനും ഉള്‍പ്പെടെയുള്ള പി ബി അംഗങ്ങള്‍ക്ക് ഇപ്പോഴും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം ബോധ്യമായില്ലെന്നാണ് അവരുടെ നിലപാടുകള്‍ അടിവരയിടുന്നത്. മുന്‍കാലങ്ങളില്‍ ബീഹാര്‍, അന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സി പി എമ്മിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ദേശീയ പാര്‍ട്ടി പദവി വീണ്ടെടുക്കല്‍ സി പി എമ്മിന് ബുദ്ധിമുട്ടുള്ള കാര്യമാവും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ ഉണ്ടായിരുന്ന 10 സീറ്റുകള്‍ നഷ്ടമായതോടെയാണ് പാര്‍ട്ടിയുടെ പദവി തുലാസിലായത്. അതിന് മുമ്പ് 2000 ത്തിന്റെ തുടക്കത്തില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമായ സി പി എമ്മിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇളവുകളെ തുടര്‍ന്നാണ് ഈ സ്ഥാനം തിരിച്ചുകിട്ടിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ടുകളും കുറഞ്ഞത് 11 സീറ്റുകളും വേണം ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി കിട്ടാന്‍.

നാല് സംസ്ഥാനങ്ങളില്‍ 30ന് ഒന്ന് കണക്കില്‍ അസംബ്ലി സീറ്റുകള്‍ ജയിക്കുകയാണ് ദേശീയ പാര്‍ട്ടി പദവി ലഭിക്കാനുള്ള മറ്റൊരു വഴി. ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമാണ് സി പി എമ്മിന് ഇതുള്ളത്. നാലാമത്തെ സംസ്ഥാനം കണ്ടെത്തുക സി പി എമ്മിനെ സംബന്ധിച്ച് ബാലികേറാ മലയാണ്. മാത്രമല്ല ത്രിപുരയിലെയും ബംഗാളിലെയും എം എല്‍ എമാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ രാജ്യസഭാ തെരഞ്ഞെടുപ്പിലും സി പി എമ്മിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ബംഗാളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് വിജയിക്കണമെങ്കില്‍ സി പി എമ്മിന് കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമായി വന്നിരിക്കുകയാണ്.

കേരളത്തില്‍നിന്ന് മാത്രമാവും സി പി എമ്മിന് മൂന്നോ നാലോ രാജ്യസഭാംഗങ്ങളെ സംഭാവന ചെയ്യാന്‍ സാധിക്കുക. ആറ് അംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സി പി എമ്മിന് രാജ്യസഭയിലുള്ളത്. അത് വര്‍ധിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ ശബ്ദത്തിനും മങ്ങലേല്‍ക്കുകയാണ്. ദേശീയ നേതാവെന്ന നിലയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടും അത് നിരസിക്കുകയായിരുന്നു പാര്‍ട്ടി. അതിന് കാരാട്ട് പക്ഷവും കേരള ഘടകവും വലിയ വില നല്‍കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ദേശീയ അംഗീകാരം നഷ്ടപ്പെട്ടാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്‌നത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സി പി എമ്മിന് മത്സരിക്കാന്‍ സാധിക്കാത്ത സ്ഥിതിയും വരും. കേരളാ കോണ്‍ഗ്രസ്-എം രണ്ടില ചിഹ്‌നത്തില്‍ മത്സരിക്കുമ്പോള്‍ അതേ രണ്ടില തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയാണ് ഉപയോഗിക്കുന്നത്. ഇതേ സ്ഥിതിവിശേഷം സിപിഎമ്മിനും സംജാതമാകും.

ത്രിപുര ജയത്തിൽ ഹരം കയറി പിണറായിയെ കൊല്ലുമെന്ന് ഭീഷണി.. ആർഎസ്എസുകാരൻ പിടിയിൽ

മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!

English summary
cpm reduced in to local party;kerala leaders do not understand the depth of consequence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X