പിണറായി നന്നായി പെരുമാറണമെന്ന് ബേബി?
തിരുവനന്തപുരം: ധാര്‍മികതയുടെ പേരില്‍ എംഎ ബേബി രാജി വയ്‌ക്കേണ്ടെന്ന് പിണറായി വിജയന്‍. ധാര്‍മികതയുടെ പേരില്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചെന്ന എംഎ ബേബിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു പിണറായി വിജയന്‍.
ലോക്‌സഭയിലേയും നിയമസഭയിലേയും തിരഞ്ഞെടുപ്പ് ഓരോ തരത്തിലാണെന്നും അതിനാല്‍ ബേബി രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സമിതിയോഗം വിശദീകരിയ്ക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജികാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ താന്‍ രാജിവയ്ക്കാന്‍ സന്നദ്ധനാണെന്നും എംഎ ബേബി അറിയിച്ചു. ഇക്കാര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയനേതാക്കള്‍ പേരുമാററം നന്നാക്കണമെന്നും ബേബി പറഞ്ഞു. പ്രയോഗിയ്ക്കുന്ന ഭാഷ ശരീരഘടന എന്നിവയില്‍ ശ്രദ്ധ പാലിയ്ക്കണമെന്നും എംഎ ബേബി.
പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എസ്പിയുടെ മുന്നണിമാററത്തെ വിമര്‍ശിച്ച് നടത്തിയ പരനാറി പ്രയോഗം പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു. പെരുമാറ്റം നന്നാക്കണമെന്നതിലൂടെ ബേബി പരോക്ഷമായി പിണറായിയെ വിമര്‍ശിച്ചു












Click it and Unblock the Notifications