Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎപിഎയും പൗരത്വഭേ​ദ​ഗതിയും റദ്ദാക്കും; 200 തൊഴിലുറപ്പ് ദിനങ്ങള്‍: പ്രകടന പത്രികയുമായി സിപിഎം

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനം പത്രിക പുറത്തിറക്കി സി പി എം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിൃ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, തപൻ സെൻ, ബൃന്ദ കാരാട്ട്, നിലോത്പൽ ബസു എന്നിവർ ചേർന്നാണ് സി പി എം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തിരഞ്ഞടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. അന്വേഷണ ഏജന്‍സിയായ ഇ ഡിയുടെ അമിത അധികാരം നിയന്ത്രിക്കും. സ്വവർഗ വിവാഹത്തിന് നിയമസാധുതക നൽകും എന്ന് തുടങ്ങിയ പ്രധാന നിർദേശങ്ങളാണ് സി പി എം പ്രകടന പത്രികയിലുള്ളത്.

കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകും, സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാര്‍ ശുപാർശ ചെയ്യുന്ന സമിതി, സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. ജാതി സെൻസസ് നടപ്പാക്കും. തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും, യുഎപിഎയും കള്ളപ്പണ നിരോധന നിയമവും പൌരത്വ നിയമ ഭേദഗതിയും റദ്ദാക്കും, പെട്രോള്‍ തീരുവ കുറയ്ക്കും.

cpm-manifesto

200 തൊഴിലുറപ്പ് ദിനങ്ങള്‍, എല്ലാ സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപ, തൊഴിൽ ചെയ്യാനുള്ള അവകാശം ഭരണഘടനാ അവകാശമാക്കി മാറ്റും, യുവാക്കൾക്കായി ദേശീയ യൂത്ത് പോളിസി, തൊഴിലിടങ്ങളിൽ വനിതകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയാൻ ശക്തമായ നടപടി, നൈറ്റ്‌ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതകൾക്ക് സുരക്ഷ ശക്തമാക്കും തുടങ്ങിയ വാഗ്ദാനാങ്ങളും സി പി എം മുന്നോട്ട് വെക്കുന്നു.

ട്രാൻസ്‌ജെൻഡർ സംരക്ഷണ നിയമം 2019 ഭേദഗതി ചെയ്യും, വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം ഉറപ്പുവരുത്തും, എല്ലാ ഭാഷകള്‍ക്കും തുല്യത, മറ്റ് ഭാഷകളിന്‍മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തടയും, രാജ്യത്തെ സുപ്രധാന പദവികളില്‍ നിയമിക്കപ്പെട്ടിട്ടുള്ള ആർഎസ്എസ് പ്രവർത്തകരെ പിന്‍വലിക്കും, ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കും എന്നിവയും സി പി എം പുറത്തിറക്കിയ പ്രകടന പത്രികയിലുണ്ട്.

യാതൊരു വ്യവസ്ഥയും ഇല്ലാതെ ഗർഭിണികള്‍ക്ക് 6000 രൂപ, സാമൂഹിക സുരക്ഷ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയത് പിൻവലിക്കു, സബ്‌സിഡി നിരക്കിൽ വർഷം 12 പാചക വാതാക സിലിണ്ടറുകൾ (ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല), പുതിയ പെൻഷൻ പദ്ധതി റദ്ദാക്കി പഴയ പദ്ധതി തിരികെ കൊണ്ടുവരും, പ്രതിരോധം, ഊർജം, റെയിൽവേ, ആവശ്യം മേഖലകൾ എന്നിവയിലെ സ്വകാര്യ വൽക്കരണം റദ്ദാക്കല്‍ തുടങ്ങിയവയും സി പി എമ്മിന്റെ വാഗ്ദാനമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+