സിപിഎമ്മില്‍ മത വിശ്വാസത്തിന് പൂര്‍ണ വിലക്ക്
പാലക്കാട്: വൈരുദ്ധ്യാത്മക ഭൗതിക വാദം അഗീകരിക്കാത്തവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന പ്ലീനം. പാര്‍ട്ടി അംഗങ്ങള്‍ ആരാധനാലയങ്ങളുടേയും ജാതി,മത സംഘടനകളുടേയും ഭാരവാഹിത്വം വഹിക്കുന്നതിനും ഇനിമുതല്‍ അനുമതി ഉണ്ടാകില്ല. പാലക്കാട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന പ്ലീനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച പ്ലീനം രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ജാതി,മത സംഘടനകളുടേയും ആരാധനാലയങ്ങളുടേയും ഭാരവാഹിത്വം വഹിക്കുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. എന്നാല്‍ അത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇനിമുതല്‍ പാര്‍ട്ടി അംഗങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി തത്വങ്ങളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കണം എന്നാണ് പ്ലീനം രേഖ മുന്നോട്ട് വക്കുന്നത്.
പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗ് കോടിയേരി ബാലകൃഷ്ണനാണ് പ്ലീനം രേഖ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. ഒരു വൈദികന്‍ പാര്‍ട്ടി അംഗം ആകണമെന്ന് ആഗ്രഹിച്ചാലും വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിച്ചാലെ അംഗത്വം നല്‍കുകയുള്ളൂ എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ വിശ്വാസികളായവര്‍ക്ക് അംഗത്വം നല്‍കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ പാര്‍ട്ടി അംഗമായിക്കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി തത്വങ്ങളില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം.
മതത്തിനും ആരാധനാലയങ്ങള്‍ക്കും പാര്‍ട്ടി എതിരല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വര്‍ഗ്ഗീയ ശക്തികള്‍ ആരാധനാലയങ്ങള്‍ കയ്യടക്കാന്‍ ശ്രമിച്ചാല്‍ അതിനെ പാര്‍ട്ടി ശക്തമായി ചെറുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications