Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം,ഒരാള്‍ക്ക് വെട്ടേറ്റു

പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. വ്യാഴാഴ്ച രാത്രി മുതല്‍ തുടങ്ങിയ അക്രമ സംഭവങ്ങള്‍ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയും തുടര്‍ന്നു. രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ണന് വെട്ടേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. കനത്ത പൊലീസ് കാവലാണ് പ്രദേശത്തുള്ളത്.സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

പോത്തന്‍കോട് പ്ലാമൂട് ഭാഗത്താണ് സംഘര്‍ഷം. സിപിഎം സമ്മേളനങ്ങളുടെ ഭാഗമായുള്ള കൊടി ഉയര്‍ത്തലും സ്മാരകം സ്ഥാപിയ്ക്കലുമാണ് സംഘര്‍ഷത്തിലേയ്ക്ക് വഴി തെളിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സ്വാധീനുമുള്ള പഌമൂട്ടില്‍ സിപിഎം കൊടികള്‍ സ്ഥാപിയ്ക്കുന്നതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Thiruvananthapuram

എന്നാല്‍ വ്യാഴാഴ്ച സിപിഎം നടത്തിയ ശക്തി പ്രകടിപ്പിയ്ക്കല്‍ ബൈക്ക് റാലിയ്ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തര്‍ ആക്രമണം നടത്തി. തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. രാത്രി വൈകിയും പുലര്‍ച്ചെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെയും അവരുടെ ബന്ധുക്കളുടേയും വീടുകളും വാഹനങ്ങളും ആക്രമിച്ചു.

സിപിഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ച്് വിട്ടു. പുലര്‍ച്ചെ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. പൊലീസ് ഇരു പ്രവര്‍ത്തകര്‍ക്കും നേരെ ലാത്തി വീശി. സിപിഎമ്മും ആര്‍എസ്എസും പോത്തന്‍കോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+