പേരാമ്പ്രയില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം; സിപിഎം ഓഫീസിനു നേരെ ബോംബേറ്, സിപിഎം ഹര്‍ത്താല്‍
കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ സിസിഎം-ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. പുലര്‍ച്ചെ സിപിഎം പാലേരി ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറുണ്ടിയി. പാലേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെയും ബുധനാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നിരുന്നു.
ബോംബേറില്‍ പാര്‍ട്ടി ഓഫീസിന്റെ വാതിലുകള്‍ തകര്‍ന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായത്.

രണ്ട് ദിവസം മുമ്പ് തോട്ടത്തങ്ങാടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയില്‍ മുഖം മൂടി ധരിച്ചെത്തിയ ഒമ്പതംഗ സംഘം ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതിന്റെ പ്രത്യാക്രമണമാണ് സിപിഎം ഓഫീസിനു നേരെ നടന്ന ആക്രമണമെന്നാണ് സൂചന.












Click it and Unblock the Notifications