Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം; ബാബുവിനെ വെട്ടിക്കൊന്നു, നിമിഷങ്ങൾക്കകം സിപിഎമ്മിന്റെ പ്രതികാരം

കണ്ണിപ്പൊയിൽ ബാബുവിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആദ്യം ആക്രമണമുണ്ടായത്.

Recommended Video

cmsvideo
    കണ്ണൂരിലെ കൊലപാതകങ്ങൾ രാഷ്ട്രീയപ്രേരിതം തന്നെയെന്ന് പോലീസ് | Oneindia Malayalam

    കണ്ണൂർ: ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലവിളി. കേന്ദ്രഭരണ പ്രദേശമായ മാഹിയിലാണ് ഇത്തവണ സിപിഎം-ബിജെപി പ്രവർത്തകർ പരസ്പരം കൊമ്പുകോർത്തത്. മാഹി പള്ളൂരിൽ മണിക്കൂറുകൾക്കിടെ നഷ്ടമായത് രണ്ട് ജീവനുകൾ.

    സിപിഎം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മുൻ നഗരസഭ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആദ്യം ആക്രമണമുണ്ടായത്. വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ ബാബുവിനെ വെട്ടിവീഴ്ത്തി. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ബാബു ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണപ്പെട്ടു. ഈ വാർത്ത പുറത്തുവന്ന് ഒരു മണിക്കൂർ പിന്നിടുമ്പോഴാണ് ഷമോജിന് നേരെ ആക്രമണമുണ്ടായത്.

    ബിജെപി പ്രവർത്തകൻ...

    ബിജെപി പ്രവർത്തകൻ...

    സിപിഎം പ്രാദേശിക നേതാവായ ബാബുവിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകനായ ഷമോജിന് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മാഹി പാലത്തിന് സമീപത്തുവച്ചായിരുന്നു ആക്രമണം. മാരകമായി വെട്ടേറ്റ ഷമോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെട്ടു. ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് മാഹിയിലുണ്ടായത്.

    പഴിചാരി...

    പഴിചാരി...

    ബാബുവിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് ക്രിമിനലുകളാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ആർഎസ്എസിന്റെ കൂത്തുപ്പറമ്പിലെ ആയുധ പരിശീലന ക്യാമ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ബാബുവിനെ വെട്ടിക്കൊന്നതെന്നും, സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. സിപിഎം പ്രവർത്തകരാണ് ഷമോജിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.

     രാഷ്ട്രീയ കൊലപാതകം...

    രാഷ്ട്രീയ കൊലപാതകം...

    രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. അതേസമയം, രണ്ടും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് പോലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ബാബുവിനെ കൊലപ്പെടുത്തിയതിന്റെ തിരിച്ചടിയായിരുന്നു ഷമോജിന്റെ കൊലപാതകമെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാഹി പള്ളൂരിൽ നേരത്തെയും ആർഎസ്എസ്-സിപിഎം സംഘർഷമുണ്ടായിരുന്നു. എന്നാൽ കുറച്ചുനാളുകളായി സമാധാനം നിലനിന്നിരുന്ന മേഖലയിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങൾ ആശങ്കയിലാണ്.

     ഒരു മണിക്കൂറിനിടെ...

    ഒരു മണിക്കൂറിനിടെ...

    ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതക വാർത്തകൾ കേട്ടതിന്റെ നടുക്കത്തിലാണ് മാഹി പള്ളൂർ ഗ്രാമം. പള്ളൂരിലെ സിപിഎം പ്രാദേശിക നേതാവും മുൻ കൗൺസിലറുമായ ബാബുവിനെ ഒരു വർഷം മുൻപും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട ബാബുവിന് പക്ഷേ കഴിഞ്ഞദിവസം ജീവൻ നഷ്ടമായി. രാത്രിയിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആയുധങ്ങളുമായെത്തിയ ഒരു സംഘം ബാബുവിനെ വെട്ടിവീഴ്ത്തിയത്. കഴുത്തിന്റെ പിന്നിലും മുന്നിലും മാരകമായി വെട്ടേറ്റ ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെട്ടു.

     ഷമോജ്...

    ഷമോജ്...

    സിപിഎം പ്രാദേശിക നേതാവായ ബാബു വെട്ടേറ്റ് മരിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഷമോജിനെയും വെട്ടിക്കൊന്നത്. ബാബുവിനെ വെട്ടിക്കൊന്നതിലുള്ള പ്രതികാരമാണ് ഷമോജിന്റെ കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാഹിയിലും കണ്ണൂരിലും സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. പള്ളൂർ മേഖലയിൽ പോലീസ് കനത്ത ജാഗ്രതയിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+