കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വി വ്യക്തിപരമല്ല, ബേബി രാജിവയ്‌ക്കേണ്ട

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന രാജിവയ്ക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന എം എ ബേബിയുടെ ആവശ്യം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതായി റിപ്പോര്‍ട്ട്. രാജി തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും തോല്‍വി വ്യക്തിപരമായ കാണേണ്ടതില്ലെന്നുമാണ് സംസ്ഥന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

അതേ സമയം രാജി ആവശ്യത്തില്‍ ബേബി ഉറച്ചു നില്‍ക്കുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വിഷയം ഇന്ന് (22-06-3014, ഞായര്‍) വീണ്ടും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയുടെ തീരുമാന കേന്ദ്ര കമ്മിറ്റിയെ അറിയിക്കും. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടേതായിരിക്കും. അതേ സമയം എം എ ബേബിയുടെ രാജിക്കാര്യത്തില്‍ സെക്രട്ടറിയേറ്റില്‍ വി എസ് അച്യുതാന്ദന്‍ മൗനം പാലിക്കുകയായിരുന്നു.

ma-baby

കോല്ലം ലോക്‌സഭയിലെ ദയനീയ പരാജയത്തിന് പുറമെ താന്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ നിയമസഭാ മണ്ഡലത്തിലും പിന്നോക്കം പോയതിനെ തുടര്‍ന്നാണ് നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന ഉറച്ച തീരുമാനത്തില്‍ ബേബിയെത്തിയത്. കുണ്ടറയില്‍ വോട്ടര്‍മാര്‍ തിരസ്‌കരിച്ച സ്ഥിതിയ്ക്ക് വീണ്ടും അവരെ പ്രതിനിധികരിക്കുന്നത് രാഷ്ട്രീയ ധാര്‍മികമല്ലെന്നാണ് ബേബി പറയുന്നത്.

ഇതില്‍ ധാര്‍മിക പ്രശ്‌ന ഉദിക്കുന്നില്ലെന്നാണ് ഭൂരിഭാഗം സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും അഭിപ്രായം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജി നിലപാടില്‍ ഉറച്ചു നിന്ന എം എ ബേബി നിയമസഭാ നിടപടികളില്‍ പങ്കെടുക്കാതിരുന്നതും വിമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

English summary
CPM rules out Baby resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X