കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു: പി.എം.എ സലാം

Google Oneindia Malayalam News

കണ്ണൂര്‍: മത, സാമുദായിക സംഘടനകളില്‍ അനൈക്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളാണ് സിപിഎം നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കണ്ണൂരില്‍ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്നേഹത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞ പണ്ടത്തെ കേരളമല്ല ഇപ്പോള്‍. പരസ്പര വിശ്വാസം തകര്‍ക്കും വിധം ജനങ്ങളില്‍ ഭിന്നതയുണ്ടാക്കി നാടിന്റെ സമാധാനം തകര്‍ക്കുന്ന നിലപാടാണ് സിപിഎം കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

 salam-1653599934.jpg -Properties Reuse Image

വോട്ടിന് വേണ്ടിയും ഭരണത്തിന് വേണ്ടിയും രാഷ്ട്രീയ സാമുദായിക ഐക്യം തകര്‍ത്ത് കൊണ്ടുള്ള നയങ്ങളും നിലപാടുകളുമാണ് ഇടത് ഭരണത്തില്‍ സിപിഎമ്മില്‍ നിന്നുണ്ടാകുന്നത്. ക്രിസ്തീയ, മുസ്ലിം സൗഹാര്‍ദം തകര്‍ത്ത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുക വഴി യുഡിഎഫിനെ തകര്‍ക്കാനാണ് സിപിഎം ശ്രമം.

രാഷ്ട്രീയമായി നേരിടാന്‍ പറ്റില്ലെന്നായപ്പോള്‍ മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് സ്പര്‍ദയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വര്‍ഗീയപരമായ നിലപാടാണ് സിപിഎം സെക്രട്ടറിയില്‍ നിന്നുപോലും ഉണ്ടാകുന്നത്. സമുദായങ്ങളെ തമ്മില്‍ ഭയപ്പെടുത്തി നാടിന്റെ സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഭരണതലത്തില്‍ നിന്നും ഉണ്ടാകുന്നത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടത് വഴി ഇതര സമുദായങ്ങളുടെ പ്രിതി പിടിച്ചുപറ്റാനാണ് സിപിഎം നീക്കം. ദേവസ്വം ബോര്‍ഡിലുള്‍പ്പെടെ അതത് സമുദായങ്ങളെ നിയമിക്കുന്നിടിത്ത് ഒരു വിഭാഗത്തിന് അര്‍ഹതപ്പെട്ടതും തട്ടിയെടുക്കാനാണ് സിപിഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് എസ് മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ എംസി മായിന്‍ ഹാജി, സിഎച്ച് റഷീദ്, അബ്ദുറഹ്‌മാന്‍ കല്ലായി, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, അബ്ദുല്‍ കരീം ചേലേരി സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍, ടി എ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി , കെ വി മുഹമ്മദലി ഹാജി, കെ.ടി. സഹദുള്ള, അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ , അന്‍സാരി തില്ലങ്കേരി ,കെ പി താഹിര്‍ , എം പി എ റഹീം , പോഷക സംഘടനാ സംസ്ഥാന ഭാരവാഹികളായഎം എ കരിം,സി കെ മുഹമ്മദലി,സി കെ നജാഫ്,ഷജീര്‍ ഇഖ്ബാല്‍,അഹമ്മദ് മാണിയൂര്‍ പങ്കെടുത്തു.

English summary
CPM rules by dividing people: PMA Salam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X