Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീലിന് തോർത്ത് വാങ്ങാൻ 25ക, മഷിക്കുപ്പിക്ക് 50 രൂപ ചാലഞ്ചുമായി സിപിഎമ്മും, സോഷ്യൽമീഡിയയിൽ പരിഹാസം

തിരുവനന്തപുരം; എൻഐഎ ചോദ്യം ചെയ്തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് സംസ്ഥാനത്ത് ഇന്ന് അരങ്ങേറിയത്. 11 മണിക്കൂർ ഇഡി ചോദ്യം ചെയ്ത ശേഷം ഇന്ന് രാവിലെയാണ് കേന്ദ്ര ഏജൻസിക്ക് മുൻപിൽ കെടി ജലീൽ ഹാജരായത്. വളരെ രഹസ്യമായിട്ടായിരുന്നു സ്വകാര്യ വാഹനത്തിൽ മന്ത്രി കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിയത്.

വീണ്ടും കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയമാതോടെ ഇനി മന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയായിരുന്നു. അതിനിടെ ജലീലിന്റെ രാജി ആവശ്യത്തിൻ മേൽ സമൂഹ മാധ്യമങ്ങളിൽ പോരടിക്കുകയാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ.

പരിഹാസവുമായി ബൽറാം

പരിഹാസവുമായി ബൽറാം

മന്ത്രി ചോദ്യം ചെയ്യലിനായി എൻഐഎയ്ക്ക് മുൻപിൽ ഹാജരായ പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. രഹസ്യമായി പോയ ജലീലിന് തലയിലിടാൻ തോർത്ത് വാങ്ങാൻ താൻ 25 രൂപ നൽകുന്നുവെന്ന പരിഹാസമായിരുന്നു എംഎൽഎയായ വിടി ബൽറാം ഉയർത്തിയത്.

കൊന്നപ്പൂ സാഹിബ്

കൊന്നപ്പൂ സാഹിബ്

'സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് 'വിശദീകരണം നല്‍കാന്‍' പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ?, എന്റെ വക 25 രൂപ, എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്.

ചേരപുരണ്ട ഷർട്ടുമായി ബൽറാം

ചേരപുരണ്ട ഷർട്ടുമായി ബൽറാം

എന്നാൽ പിന്നീട് നടന്ന പ്രതിഷേധ മാർച്ചിനിടെ വിടി ബൽറാമിന് പരിക്കേറ്റതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഭരണപക്ഷം ബൽറാമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് കളക്ടട്രേറ്റിലേക്ക് നടന്ന മാർച്ചിൽ പോലീസ് ലാത്തി ചാർജ്ജിലായിരുന്നു ബൽറാമനിന് പരിക്കേറ്റത്. ചോര പുരണ്ട ഷർട്ടുമായി നിൽക്കുന്ന എംഎൽഎയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലും സോഷ്യല്ഡ മീഡിയയിലും വൈറലായി.

മഷിയാണെന്ന്

മഷിയാണെന്ന്

എന്നാൽ എംഎൽഎയുടെ ഷർട്ടിലെ രക്തറ മഷിയാണെന്നാണെന്ന് ഇടതുപക്ഷ അനുഭാവികൾ സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാക്കി. സംഘർഷത്തിനിടയിൽ വീണുകിടക്കുന്ന മഷിക്കുപ്പി എന്ന തരത്തിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചിലർ പങ്കുവെച്ചു. ഇതോടെ മഷിക്കുപ്പി വാങ്ങാൻ എംഎൽഎയ്ക്ക് 50 രൂപ ചാലഞ്ചുമായി ഭരണപക്ഷ നേതാക്കളും രംഗത്തെത്തി.

പരിഹാസവുമായി സിപിഎമ്മും

പരിഹാസവുമായി സിപിഎമ്മും

എവ്‍റെ വക 50 എന്ന ഹാഷ് ടാഗോടെ മഷിക്കുപ്പിയുടെ ചിത്രം പിവി അൻവർ പങ്കുവെച്ചു. അദ്ദേഹത്തിന് ഇനി സ്ഥിരമായി
മഷിക്കുപ്പി വാങ്ങേണ്ടി വരും.
വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ??എന്റെ വക 50 രൂപ.
#EnteVaka50 എന്നായിരുന്നു ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ പരിഹാസം.അതേസയം പ്രചരിക്കുന്ന മഷിക്കുപ്പി ചിത്രങ്ങൾ പഴയ കെഎസ്യു സമരത്തിലേതാണെന്നാണ് വാസ്താവം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+