ശബരിമലയിലെ അവിവേകം സിപിഎം ആവർത്തിച്ചു: ഒടുവില്‍ ജനങ്ങളെ ഭയന്ന് യുടേണ്‍ അടിച്ചില്ലേ; കെ സുരേന്ദ്രന്‍
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടയിലാണ് ബിജെപി ക്യാമ്പുകളില്‍ ആവേശം വിതറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. തൃക്കാക്കരയോട് തൊട്ടടുത്ത് കിടക്കുന്ന തൃപ്പൂണിത്തുറ നഗരസഭയില്‍ ഇടതുമുന്നയില്‍ നിന്നും രണ്ട് വാർഡുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് എന്‍ഡിഎയ്ക്ക് വലിയ ആത്മവിശ്വസമാണ് നല്‍കുന്നത്. ഒരേ ചിന്താഗതിയുള്ള നഗര വോട്ടർമാർ എന്ന നിലയില്‍ തൃപ്പൂണിത്തുറയിലെ മുന്നേറ്റം തൃക്കാക്കരയിലും ആവർത്തിക്കാന്‍ ബി ജെ പിക്ക് സാധിക്കുമെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ വണ്‍ഇന്ത്യാ മലയാളത്തോട് വ്യക്തമാക്കുന്നത്. തൃക്കാക്കരയിലെ പ്രതീക്ഷകള്‍, ട്വന്റി-ട്വന്റി വോട്ടുകള്‍, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങളില്‍ കെ സുരേന്ദ്രന്‍ വണ്‍ ഇന്ത്യാ മലയാളത്തോട് മനസ്സ് തുറക്കുന്നു..
ഉപതിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റം തൃക്കാക്കരയിലും പ്രതിഫലിക്കുമോ?
തൃക്കാക്കരയുടെ അതേ ചിന്താഗതിയുള്ള വോട്ടർമാരാണ് തൃപ്പൂണിത്തുറയിലും കൊച്ചിന്‍ കോർപ്പറേഷനിലും ഉള്ളത്. കൊച്ചിന്‍ കോർപ്പറേഷിനിലെ 22 ഡിവിഷനുകളോളം തൃക്കാക്കരയില്‍ പെടുന്നതാണ്. അതുപോലെ തന്നെയാണ് തൃപ്പൂണിത്തുറയും. അവിടെയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ അത്യുജ്വലമായ വിജയം കരസ്ഥമാക്കാന്‍ എന്‍ഡിഎ സ്ഥാനാർത്ഥികള്‍ക്ക് സാധിച്ചിരിക്കുന്നത്. തീർച്ചയായും ഈ വിജയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തും. ബിജെപിക്ക് ഇത്തവണ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. തങ്ങളുടെ സ്ഥാനാർത്ഥിക്ക് ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത അത്രമാത്രമാണ്.

കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് തൃപ്പൂണിത്തുറയില്‍ ബിജെപി വിജയിച്ചതെന്ന് എം സ്വരാജിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്നു?
കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡില്‍ സ്വന്തം പാർട്ടിയെങ്ങനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് സ്വരാജ് ആദ്യം പരിശോധിക്കേണ്ടത്. സി പി എം അവിടെ മുഴുവന്‍ വോട്ടും പോപ്പുലർ ഫ്രണ്ടിന് മറിച്ച് നല്‍കുകയായിരുന്നു.
സ്വരാജിന്റെ പാർട്ടിയില്‍ നിന്നാണ് ബി ജെ പി രണ്ട് വാർഡുകള്‍ പിടിച്ചെടുത്തത്. ജനങ്ങള്‍ സി പി എമ്മിനും അതുപോലെ കെ-റെയിലുമൊക്കെ എതിരായത് കൊണ്ടാണ് ഇത്തരമൊരു വിജയം സ്വന്തമാക്കാന്‍ ബി ജെ പിക്ക് സാധിച്ചത്. കോണ്‍ഗ്രസും സി പി എമ്മും ഒത്തുചേർന്നാണ് എല്ലാ സ്ഥലങ്ങളിലും ബി ജെ പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ വിജയം. സ്വരാജിന്റെ ഇപ്പോഴത്തെ പ്രസ്താവന തോല്‍വിയുടെ നാണക്കേട് മറക്കാനുള്ള ഒരു പാഴ്ശ്രമം മാത്രമാണ്.
തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍
15000 വോട്ടില്‍ നിന്നും ഒരു വർഷം കൊണ്ട് വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്താണ്?
തൃക്കാക്കര മണ്ഡലം എന്ന് പറയുന്നത് അടുത്ത കാലത്ത് കേരളത്തില്‍ ബി ജെ പി വളരെ വലിയ മുന്നേറ്റം കാഴ്ചവെച്ച മണ്ഡലങ്ങളിലൊന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ നോക്കിയാല്‍ അത് മനസ്സിലാവും. 2011 ലെ തിരഞ്ഞെടുപ്പില്‍ കേവലം 5000 വോട്ടുകള്‍ മാത്രമാണ് ഈ മണ്ഡലത്തില്‍ ബി ജെ പി ക്ക് ലഭിച്ചത്. എന്നാല്‍ തൊട്ടടുത്ത തിരഞ്ഞടുപ്പില്‍, 2016 ല്‍ വോട്ടുകള്‍ 22000 ത്തിലേക്ക് വർധിപ്പിച്ചു. അതുകൊണ്ട് മുന്നേറ്റമുണ്ടാക്കുന്നതില്‍ വർഷങ്ങളുടെ കണക്ക് പ്രധാനമല്ല. ജനങ്ങള്‍ മാറുമ്പോള്‍ അതിന് അനുസരിച്ച് വോട്ട് നിലയിലും മാറ്റമുണ്ടാവും.
കേരളത്തില്‍ ബി ജെ പി സംഘടനാപരമായി വളരെ ശക്തമായ നിലയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഴിച്ച് പണിയും പുനഃസംഘടനയും ഇതില്‍ വലിയ ഗുണം ചെയ്തിട്ടുണ്ട്. ബൂത്ത് തലം മുതല്‍ പാർട്ടിയില്‍ മാറ്റങ്ങള്‍ പ്രകടമാണ്. അതിന്റെ ഒരു പ്രയോജനമാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലടക്കം ഗുണം ചെയ്യും.
ക്രിസ്യത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടായെന്ന് കരുതുന്നുണ്ടോ?
സമീപകാലത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷള്‍ക്കിടയില്‍ ബി ജെ പിക്ക് വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. അതിനുള്ള വ്യക്തമായ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലുണ്ടായ വിധിയെഴുത്ത്. കൊച്ചിന്‍ കോർപ്പറേഷനിലേയും തൃപ്പൂണിത്തുറയിലേയുമെല്ലാം തിരഞ്ഞെടുപ്പിനെ ഇത് സ്വാധീനിച്ചിട്ടുണ്ട്. മൊത്തത്തില്‍ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ബി ജെ പിയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും അതിന്റെ സ്വാധീനം വ്യക്തമാവും.
കഴിഞ്ഞ തവണ ട്വന്റി-ട്വന്റിക്ക് പോയ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് എന്താണ്?
ട്വന്റി-ട്വന്റി സ്ഥാനാർത്ഥികളുടെ വോട്ട് പരസ്യമായി തേടുന്നതിലൂടെ ഇടത് വലത് മുന്നണികളുടെ ആശയപരമായ ഗതികേടാണ് വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ അവർക്ക് കാലിടറുന്നു എന്നതിനുള്ള തെളിവാണ് ഇത്. കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് നിന്നുകൊണ്ടാണ് ട്വന്റി-ട്വന്റിക്കെതിരായ നിലപാട് സ്വീകരിച്ചത്. സാബുവിനെ പിണറായി വിജയന്‍ വേട്ടയാടിയപ്പോള്‍, അതിന് ഏറ്റവും ശക്തമായ പിന്തുണ നല്‍കിയത് വിഡി സതീശനും കോണ്‍ഗ്രസുമായിരുന്നു. അവരാണിപ്പോള്‍ സാബു നല്ല വ്യക്തിയാണെന്നും ട്വന്റി-ട്വന്റിയുടെ വോട്ട് വേണമെന്നും ആവശ്യപ്പെടുന്നത്. ഇരു മുന്നണികളും ജനവികാരത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് അത്. സംസ്ഥാന സർക്കാർ ദ്രോഹിച്ചപ്പോള്‍ ട്വന്റി-ട്വന്റിക്ക് സംരക്ഷണം നല്‍കിയ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സർക്കാറുകളാണ് എന്നതും ഈ സാഹചര്യത്തില്‍ ഓർക്കേണ്ടതാണ്.
തൃക്കാക്കരയില്‍ തിരിച്ചടി ഭയന്നായിരിക്കുമോ കെ റെയില്‍ കുറ്റിയിടലില്‍ നിന്നും സർക്കാർ പിന്മാറിയത്?
കെ റെയില്‍ ആയിരിക്കും തൃക്കാക്കരിയിലെ പ്രധാന ചർച്ചാ വിഷയം എന്നും പറഞ്ഞുകൊണ്ടാണ് ഇടതുമുന്നണി പ്രചരണം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവുമൊക്കെ ഇക്കാര്യം ആവർത്തിച്ചു. എന്നാല്‍ തിരിച്ചടി നേരിടേണ്ടി വരും എന്ന് മനസ്സിലാക്കിയപ്പോള്‍ കുറ്റി സ്ഥാപിക്കലില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. കെ റെയിലിനെതിരായ ജനവികാരം അത്രക്ക് ശക്തമാണ് എന്നത് അവർക്ക് ബോധ്യമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമലക്കാലത്ത് സി പി എം സ്വീകരിച്ച അതേ അവിവേകമാണ് കെ റെയിലിന്റേയും കാര്യത്തില്‍ സി പി എം സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ അവർക്ക് യൂ ടേണ്‍ അടിക്കേണ്ടി വന്നത്.

തൃക്കാക്കര ക്ഷേത്രവിഷയം ഉയർത്തുന്നതിലൂടെ വിശ്വാസികളുടെ വോട്ടാണോ ബിജെപി ലക്ഷ്യം വെക്കുന്നത്
തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ജനങ്ങള്‍ക്കിടയില്‍ ചർച്ചയാവേണ്ടതുണ്ടെന്ന കൃത്യമായ ബോധ്യത്തോടെയാണ് അത്തരമൊരു പ്രചരണത്തിലേക്ക് ബി ജെ പി കടന്നിരിക്കുന്നത്. തൃക്കാക്കരയെന്ന പേര് ഈ മണ്ഡലത്തിന് വരാനുണ്ടായ കാരണം, ആ ക്ഷേത്രവും തൃക്കാകരയപ്പനും അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്. യഥാർത്ഥത്തില്‍ തൃക്കാകര മണ്ഡലത്തിനെ ആത്മാവ് എന്ന് പറയുന്നത് തൃക്കാക്കര ക്ഷേത്രമാണ്. ആ ആത്മാവിനെ എടുത്ത് കളയേണ്ട ആവശ്യം എന്തായിരുന്നു. ആ സ്ഥലനാമത്തെക്കുറിച്ചോ, ചരിത്രത്തത്തെ സംബന്ധിച്ചോ, സംസ്കാരിക പൈതൃകത്തെക്കുറിച്ചോയൊന്നും ബോധമില്ലാത്ത ആളുകളാണ് തൃക്കാക്കര ക്ഷേത്രത്തെ കളമശ്ശേരിയിലേക്ക് മാറ്റിയത്. തൃക്കാക്കര ക്ഷേത്രം ഈ മണ്ഡലത്തില്‍ വേണമെന്നുള്ളത് ജനങ്ങളുടെയാകെ ആവശ്യമാണ്. അതാണ് ബി ജെ പി ഉയർത്തിയത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications