ശ്രീരാമകൃഷ്ണന്റെ തട്ടകത്തില്‍ യുഡിഎഫിന് ചരിത്ര വിജയം, നാല് പതിറ്റാണ്ടിന്റെ സിപിഎം കുത്തക തകര്‍ന്നു
മലപ്പുറം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അതീഖിന് ചരിത്ര വിജയം .മുസ്ലിംലീഗിലെ പറമ്പില്‍ അതീഖ് സി പി എമ്മിലെ കെ ഹസൈനെ 8 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.സിപിഎം കൗണ്‍സിലറായിരുന്ന അബ്ദുള്‍ ഖാദറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് നടത്തിയത് .

ആകെ പോള്‍ ചെയ്ത 1232 വോട്ടുകളില്‍ 615 വോട്ട് അതീഖ് നേടി .607 വോട്ടുകള്‍ നേടാനെ ഹസൈന് കഴിഞ്ഞുള്ളൂ .
[പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കലില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി അതീഖിന് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണം.]
പൊന്നാനി നഗരസഭ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഈ വാര്‍ഡില്‍ സി പി എം പരാജയപ്പെടുന്നത് .വാര്‍ഡില്‍ എസ് ഡി പി ഐ പിന്തുണ യു ഡി എഫിനായിരുന്നു .സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും പൊന്നാനിയില്‍ പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്ത ഇമ്പിച്ചിബാവയുടെ മണ്ണില്‍ സി പി എം തോറ്റത് ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട് .കഴിഞ്ഞ തവണത്തെ മല്‍സരത്തില്‍ അതീഖ് 3 വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നത്. 500 വോട്ടുകളുടെ ഭൂരിപക്ഷം സി പി എമ്മിന് ല്കിയിരുന്ന ഈ വാര്‍ഡിലെ തോല്‍വി വരും നാളുകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കും .വാര്‍ഡ് സി പി എമ്മിനെ കൈവിട്ടെങ്കിലും ഭരണത്തെ ബാധിക്കില്ല .നഗരസഭയിലെ ഭരണകക്ഷിയായ എല്‍ ഡി എഫിന് 27 ,യു ഡി എഫിന് 21 ,ബി ജെ പി 3 എന്നിങ്ങനെയാണ് സീറ്റുള്ളത് .യു ഡി എഫിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് വിജയത്തിന്റെ പ്രധാനകാരണം .

തകര്‍ന്നത് നാല് പതിറ്റാണ്ടിന്റെ സി.പി.എം.കുത്തക
പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കല്‍ വാര്‍ഡില്‍ തകര്‍ന്നത് നാല് പതിറ്റാണ്ട് കാലത്തെ സി.പി.എം.കുത്തകയാണ്. 1977-ല്പൊന്നാനി നഗരസഭ നിലവില്‍ വന്നത് മുതല്‍ സി.പി.എമ്മിന്റെ കുത്തക വാര്‍ഡാണ് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ യു.ഡി.എഫ് - പിടിച്ചെടുത്തത്. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഇ കെ. ഇമ്പിച്ചിബാവയുടെ ജന്മദേശമായ അഴീക്കലില്‍ 400 വോട്ടിന്റെ ഭൂരിപക്ഷം വരെ നേടിയാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നത്. വാര്‍ഡിലെ കൗണ്‍സിലറായിരുന്ന അബ്ദുള്‍ ഖാദറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ ഘട്ടത്തില്‍ തന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തന രംഗത്ത് കര്‍മ്മനിരതരായി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ അനൗദ്യോഗികമായി പ്രഖ്യാപിച്ച് പ്രവര്ത്തനമാരംഭികകയും ചെയ്തു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അധിക വോട്ടുകള്‍ കുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി വരെയും, ഇലക്ഷന് കമ്മീഷന് മുന്നിലെത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നീക്കത്തെയും യു.ഡി.എഫ്. അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചാണ് ചരിത്ര വിജയത്തിലേക്ക് വാതില്‍ തുറന്നത്.വാര്‍ഡിലെ സി.പി.എം. വിരുദ്ധത പരമാവധി മുതലെടുക്കുന്നതിലും യു.ഡി.എഫ്.വിജയം കണ്ടു. പ്രാദേശിക വികാരവും, ചെറു പാര്‍ട്ടികളുമായി ധാരണയിലെത്തുകയും, പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കുന്ന തന്ത്രമാണ് യു.ഡി.എഫ് സ്വീകരിച്ചത്. മുന്നണി സംവിധാനത്തിനപ്പുറത്ത് സി.പി.എം. വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ. വോട്ടുകള്‍ സമാഹരിക്കാനും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി പറമ്പില്‍ അത്തീഖിന് കഴിഞ്ഞതാണ് ചരിത്ര വിജയം നേടാനിടയാക്കിയത്.കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തീരദേശ മേഖലയില്‍ മുസ്ലിം ലീഗിന് നേരിട്ട കനത്ത തിരിച്ചടിക്ക് പകരം നല്‍കാനും യു.ഡി.എഫിനും, ഒപ്പം സി.പി.ഐക്കും സാധിച്ചു.

ഭരണപരാജയം സമ്മതിച്ച് ചെയര്മാന് രാജിവെക്കണം: പ്രതിപക്ഷനേതാവ്
സാധാരണക്കാരെ മറന്നും അധികാരത്തിന്റെ ലഹരിയില്‍ അഹങ്കാരികളായി മാറുകയും ചെയ്ത നഗരസഭാ ചെയര്‍മാനും സി.പി.എം നേതൃത്വത്തിനും തീരദേശവാസികള്‍ നല്കിയ മധുരപ്രതികാരമാണ് യു.ഡി.എഫ് വിജയമെന്ന്് പ്രതിപക്ഷനേതാവ് എം.പി നിസാര്‍ അവകാശപ്പെട്ടു.
40 വര്‍ഷമായി സി.പി.എം അംഗങ്ങള്‍ പ്രതിനിധീകരിച്ചിട്ടും ഒരു അംഗണവാടിപോലും ഒന്നാം വാര്‍ഡില്‍ നിര്‍മ്മിക്കാന്‍ സാധിക്കാത്തവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ മോഹനവാഗ്ദാനം നല്‍കിയത് തങ്ങളോടുള്ള പരിഹാസ്യമാണെന്ന് വോട്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് ഈ വിജയം. നഗരസഭ ചെയര്മാന് എല്ലാ ഭരണസ്വാധീനവും ഉപയോഗിക്കുകയും നഗരസഭ സെക്രട്ടറിയും സൂപ്രണ്ടും കള്ളവോട്ട് ചേര്‍ക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്തിട്ടും സി.പി.എമ്മിന് വിജയിക്കാന്‍ സാധിക്കാത്തത് ഭരണപരാജയത്തിന്റെ തെളിവാണ്. പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനവിധിയിലൂടെ സത്യമാണെന്ന് ബോധ്യമായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് തല്‍സ്ഥാനത്തുനിന്നും മാറിനില്‍ക്കാനുള്ള മര്യാദ നഗരസഭ ചെയര്മാന് കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

എല്‍.ഡി.എഫിന് വിനയായത് അപരന്മാര്
പൊന്നാനി: പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിനയായത് അപന്മാര് നേടിയ വോട്ടുകള്‍. ആകെ പോള്‍ ചെയ്ത 1 2 32 വോട്ടില്‍ 615 വോട്ടുകളാണ് യു.ഡി.എഫ്. നേടിയത്.602 വോട്ടുകള്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്കും ലഭിച്ചു.സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബൂബക്കര്‍ ഒന്നും, അപരന്മാരായ അസൈന്‍ അഞ്ചും, ഹുസൈന് നാലും വോട്ട് നേടി. പത്ത് വോട്ടുകള്‍ അപരന്മാര് നേടിയതാണ് എല്‍.ഡി.എഫിന് പാരയായത്. എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഹസൈന്റെ പേരിന് സാദൃശ്യമുള്ള രണ്ട് അപരന്മാരെ യു.ഡി.എഫ്. രംഗത്തിറക്കിയതാണ് വിജയം കണ്ടത്. സി.പി.എം. സ്ഥാനാര്‍ത്ഥി ഹസൈന്റെ പേരിന് മുകളിലും, താഴെയുമായി വോട്ടിംഗ് മെഷിനില്‍ അപരന്മാര് ഇടം പിടിച്ചത് വോട്ടുകള്‍ ഭിന്നിക്കാനിടയാക്കി.ഇത് യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ 8 വോട്ടിന്റെ ഭൂരിപക്ഷത്തിനിടയാക്കുകയും ചെയ്തു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications