Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം പറഞ്ഞതുപോലെ തന്നെ; കോടിയേരി സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി ആരായിരിക്കും എന്ന വിഷയത്തില്‍ ഒരു ആശങ്കയും സംശയവും ഉണ്ടായില്ല. നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നതുപോലെ തന്നെ കോടിയേരി ബാലകൃഷ്ണനെ സമ്മേളനം പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പ്രതിഷേധത്തിന്റേയോ എതിര്‍പ്പിന്റേയോ ഒരു ശബ്ദം പോലും ഇക്കാര്യത്തില്‍ ഉയര്‍ന്നില്ല. ഏകകണ്ഠമായാണ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

Kodiyeri Balakrishnan

പ്രതിനിധി സമ്മേളനത്തിന് മുന്നില്‍ വച്ച പുതിയ സംസ്ഥാന സമിതി അംഗങ്ങളുടെ പാനല്‍ അംഗീകരിച്ചു. പുതിയ സംസ്ഥാന സമിതിയില്‍ 88 അംഗങ്ങളാണ് ഉള്ളത്. ഇപ്പോഴും ഒരു സ്ഥാനം ഒഴിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന സമിതി യോഗം ചേര്‍ന്നാണ് കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തത്. മറ്റൊരു പേരും യോഗത്തില്‍ ഉയര്‍ന്ന് വന്നില്ല.

സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് കൂടിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാവാണ് ഇദ്ദേഹം. കണ്ണൂര്‍ക്കാരനായ പിണറായി വിജയന്‍ സ്ഥാനം ഒഴിയുമ്പോള്‍ മറ്റൊരു കണ്ണൂര്‍ക്കാരന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്നു എന്ന പ്രത്യേകയും ഉണ്ട്. പിണറായി വിജയന് മുമ്പ് കണ്ണൂര്‍ ജില്ലക്കാരനായ ചടയന്‍ ഗോവിന്ദനായിരുന്നു സംസ്ഥാന സെക്രട്ടറി.

അങ്ങനെ നോക്കുമ്പോള്‍ സിപിഎമ്മിന്റെ കഴിഞ്ഞ മൂന്ന് സംസ്ഥാന സെക്രട്ടറിമാരും കണ്ണൂര്‍ ജില്ലക്കാരാണ്. പാര്‍ട്ടിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന കണ്ണൂര്‍ ലോബിയുടെ സ്വാധീനത്തിന്റെ ഫലമാണിതെന്ന് ചിലരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+