കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണ് വിവാദം സിപിഎം, വെട്ടിലായി: ഭരണ സമിതിയില്‍ ഭിന്നിപ്പ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ മാറ്റത്തിന് സാധ്യത

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്ന വിഷയിൽ സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി ആരോപണം. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റേയും മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിൽ ബാക്കി വന്ന മണ്ണുമാണ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ട പ്രവർത്തി ആരംഭിക്കുന്നതിനും ഈ മണ്ണ് മാറ്റണമെന്നും മണ്ണ് മാറ്റാതെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വികസനത്തിന് തടസ്സം നിൽക്കുകയാണെന്നുമാണ് ഇടതുപക്ഷത്തിന്റെ ആരോപണം, മണ്ണ് മാറ്റുന്നതിനായി പലതവണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചിട്ടും ഫലം കാണാത്തതിനെ തുടർന്ന് ജില്ലാ കലക്ടറെ സമീപിക്കുകയും.

മണ്ണ് മാറ്റുന്നതിന് വേണ്ടി ജില്ലാ വികസന സമിതി യോഗത്തിൽ കലക്ടർ തീരുമാനമെടുക്കുകയും ഈ തീരുമാന പ്രകാരം പൊതുമരാമത്ത് വകുപ്പ് മണ്ണ് ലേലം ചെയ്യുകയും ചെയ്തിരുന്നു. മണ്ണ് ലേലത്തിൽ എടുത്തയാൾ മണ്ണെടുക്കാൻ വന്നപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഇത് തടയുകയായിരുന്നു എന്നാണ് സിപിഎമ്മിന്റെ ആരോപണം.

cpm


എന്നാൽ മണ്ണെടുത്ത് മാറ്റുന്നതിന് വേണ്ടി ഒരിക്കൽ പോലും എം.എൽ.എയോ മറ്റോ ഇതുവരേ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഭരണസമിതിയുടെ വാദം. ഒരു തവണയെങ്കിലും എം.എൽ.എ ആവശ്യപ്പെട്ടിരുന്നെങ്കിൽ നേരത്തേ തന്നെ മണ്ണെടുത്ത് മാറ്റാൻ സാധിക്കുമായിരുന്നു. എന്നാൽ ഭരണ സ്വാദീനം ഉപയോഗിച്ച് കലക്ടറെ ഉപയോഗിച്ച് മണ്ണ് മാറ്റാൻ ശ്രമിച്ചതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നത്തിന് കാരണമെന്നും ഭരണ സമിതി ആരോപിക്കുന്നു. ഗ്രാമവികസന വകുപ്പിന്റെ കീഴിലുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ മണ്ണ് ലേലം ചെയ്യാൻ ഉത്തരവിടാൻ ജില്ലാ കലക്ടർക്ക് അധികാരമില്ലെന്നിരിക്കെ കലക്ടറെ തെറ്റിദ്ധരിപ്പിച്ചാണ് ഇങ്ങനെ ഒരു ഉത്തരവ് ഉണ്ടാവാൻ കാരണമെന്നും കലക്ടർക്ക് നിജസ്ഥിതി മനസ്സിലായിട്ടുണ്ടെന്നും ഭരണ സമിതി പറയുന്നു.

English summary
CPM Sand controversy in kunnamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X