പിഡിപിയുമില്ല, സീറ്റുമില്ല; പൂന്തുറ സിറാജിനെ മല്‍സരിപ്പിക്കില്ലെന്ന് സിപിഎം, ബദല്‍ തേടുന്നു
തിരുവനന്തപുരം: പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് ശരിക്കും പെട്ടുപോയ അവസ്ഥയിലാണ്. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് പൂന്തുറ സിറാജിനെ മല്‍സരിപ്പിക്കാനുള്ള ഐഎന്‍എല്‍ തീരുമാനം സിപിഎം തള്ളി. പിഡിപി വിട്ടുവന്ന അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ സാധിക്കില്ലെന്നും മറ്റു സ്ഥാനാര്‍ഥികളുടെ വിജയത്തെ ഇത് ബാധിക്കുമെന്നും സിപിഎം നിലപാട് എടുത്തു.

മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഐഎന്‍എല്ലിന് സിപിഎം നിര്‍ദേശം നല്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പൂന്തുറ സിറാജിനെ മല്‍സരിപ്പിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് വ്യക്തമാക്കി. പൂന്തുറ സിറാജിന് വേണമെങ്കില്‍ മല്‍സരിക്കാം. പക്ഷേ, എല്‍ഡിഎഫിന്റെ ടിക്കറ്റില്‍ പറ്റില്ല. എല്‍ഡിഎഫിന് മറ്റൊരു സ്ഥാനാര്‍ഥിയാകും രംഗത്തുണ്ടാകുക എന്നും നാഗപ്പന് പറഞ്ഞു.
പിഡിപിയുടെ മുഖങ്ങളിലൊന്നായിരുന്നു പൂന്തുറ സിറാജ്. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. അപ്പോള്‍ തന്നെ മാണിക്യവിളാകം സീറ്റില്‍ മല്‍സരിപ്പിക്കുമെന്ന് ഐഎന്‍എല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് സിറാജിനെ പുറത്താക്കിയതായി പിഡിപി അറിയിച്ചിരുന്നു. പിഡിപി വിടാനുണ്ടായ കാരണം എന്താണെന്ന് സിറാജ് വ്യക്തമാക്കിയിരുന്നില്ല.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറാജിന്റെ രാജി എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ പൂന്തുറ സിറാജ് മല്‍സരിക്കില്ലെന്ന് ഉറപ്പായി. മറ്റൊരു സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ഐഎന്‍എല്‍ ആലോചിക്കുന്നുണ്ട്. സീറ്റ് മോഹിച്ചല്ല ഐഎന്‍എല്ലിലേക്ക് വന്നതെന്നും മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്നുമാണ് പൂന്തുറ സിറാജ് പ്രതികരിച്ചത്.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications