ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമായി കാണുന്നവര്‍; സനാതനധര്‍മ വക്താക്കള്‍ക്കെതിരെ ഗോവിന്ദന്‍
ഇടുക്കി: സനാതന ധര്‍മ്മ വക്താക്കള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനമെന്നു വിശ്വസിക്കുന്നവരാണു സനാതന ധര്‍മത്തിന്റെ വക്താക്കള്‍ എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
''ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ബ്രാഹ്‌മണര്‍ക്ക് ബ്രാഹ്‌മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെ പറ്റിയല്ല, പുറത്ത്. അത് തന്നെ മഹത്തരമെന്ന് പറയുന്ന ഒരു സംസ്‌കാരമാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന് കൊടുക്കുന്ന പേരാണ് സനാതന ധര്‍മ്മം. നിഴലുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാല്‍ പോലും അയിത്തം,' എംവി ഗോവിന്ദന്‍ പറഞ്ഞു.

ബ്രാഹ്‌മണന്‍ പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന പാവപ്പെട്ട പട്ടികജാതിക്കാരനും പട്ടിക വര്‍ഗക്കാരനും തീണ്ടലുകാരനാണ്. വര്‍ണമില്ലാത്തവന്‍ പ്രത്യേക ശബ്ദമുണ്ടാക്കി വഴിമാറി പോകണം. മാറുമറക്കാന്‍ പോലും സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ ഒന്നാം ദിവസം യജമാനന്‍മാരുടെ വീട്ടിലേക്ക് താഴ്ജാതിയിലെ ചെറുപ്പക്കാരന്‍ സ്ത്രീയെ കൂട്ടിപ്പോകണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അന്ന് അവിടെ ഉറങ്ങിയിട്ട് അവര്‍ക്ക് തോന്നുന്ന ദിവസമാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് സ്ത്രീയെ തിരിച്ച് വിടുക എന്നും ഇതിനെയാണ് സനാതന ധര്‍മ്മം എന്ന് നിങ്ങള്‍ പറഞ്ഞത് എന്നും ബ്രാഹ്‌മണ്യത്തിന്റെ ധര്‍മ്മം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഎമ്മിന്റെ 12 ജില്ലാ സമ്മേളനങ്ങള്‍ കെട്ടുറപ്പോടെ പൂര്‍ത്തിയായി എന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
സമ്മേളനങ്ങളില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായില്ല എന്നും പാര്‍ട്ടിക്കകത്തു വിമര്‍ശനവും സ്വയം വിമര്‍ശനവും സംഘടനാ രീതിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ അമേരിക്ക കയറ്റി തിരികെ അയയ്ക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വിനീത ദാസന്‍ ആയി നോക്കി നില്‍ക്കുകയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. കൈയാമം വെച്ച് ആളുകളെ കയറ്റി അയയ്ക്കുമ്പോള്‍ മോദിയ്ക്ക് മിണ്ടാട്ടമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഐ സോഷ്യലിസത്തിന്റെ പാതയാണെന്നു താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിനൊരു ബദല്‍ വേണം എന്നും ഇതിനായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു ഗവേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ എഐ സംവിധാനം 60 ശതമാനത്തിലേറെ തൊഴില്‍ നഷ്ടം ആകാന്‍ കാരണമാകുമെന്നും ഗോവിന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications