ആര്‍എസ്എസ് പഠന ശിബിരം ആയുധ പരിശീലന കളരിയോ?
ക്രിസ്തുമസ് അവധിക്കാലത്ത് ആര്‍എസ്എസ് നടത്തിയ പഠന ശിബിരത്തിനെതിരെ സിപിഎം പാര്‍ട്ടി സെക്രട്ടേറിയേറ്റ്. ഇവിടെ ആയുധ പരിശീലനമാണ് നടത്തിയതെന്നും അവര്‍ ആരോപിച്ചു.
തിരുവനന്തപുരം: ആര്‍എസ്എസ് സംസ്ഥാനത്തെ ഒരു കലാപകേന്ദ്രമാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ക്രിസ്തുമസ് അവധിക്കാലത്ത് സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ നടന്ന ശിബിരത്തിന്റെ പേരില്‍ നടന്നത് ആയുധ പരിശീലനമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

ശിബിരത്തിന്റെ പേരില്‍ ആര്‍എസ്എസ് നടത്തിയ ആയുധ പരിശീലനത്തേക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തേക്കുറിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദൃശ്യ മാധ്യമങ്ങളില്‍ വന്ന വന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് ഇതിന് തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്.

ആറ് ദിവസങ്ങളിയാണ് ആര്‍എസ്എസിന്റെ ശിബിരം നടന്നത്. ഇവിടെ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ കലാപ കേന്ദ്രമാക്കാനുള്ളതാണെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്‌കൂളുകളിലും ശിബിരം നടന്നിരുന്നു എന്നത് ഗൗരവതരമായി കാണണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയുധ പരിശീലനം നടത്തി ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കാന്‍ പാടില്ലെന്നമാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആവശ്യം.
കാസര്‍കോഡ് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിരവധി അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. എന്തും ചെയ്യാന്‍ മടിയില്ലാത്ത അക്രമി സംഘമായി കേന്ദ്ര ഭരണത്തിന്റെ തണലില്‍ ബിജെപി മാറിയെന്നും സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി.












Click it and Unblock the Notifications