കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളില്‍ സിപിഎമ്മിന് ആശങ്ക; ആത്മവിശ്വാസം അധികമായാല്‍ പണികിട്ടും... മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: പതിനഞ്ചില്‍ പരം പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളാണ് ഇതുവരെ കേരളത്തെ സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ളത്. അതില്‍ ഒട്ടുമിക്ക എല്ലാ സര്‍വ്വേകളും പ്രവചിക്കുന്നത് തുടര്‍ ഭരണം ആണ്. സര്‍വ്വേ ഫലങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചിട്ടുള്ളത്.

പിണറായി വിജയന്‍ വീട്ടുമുറ്റങ്ങളിലേക്കും... പ്രചാരണത്തില്‍ പ്രതാപം നിലനിര്‍ത്താന്‍ സിപിഎമ്മിന്റെ നീക്കംപിണറായി വിജയന്‍ വീട്ടുമുറ്റങ്ങളിലേക്കും... പ്രചാരണത്തില്‍ പ്രതാപം നിലനിര്‍ത്താന്‍ സിപിഎമ്മിന്റെ നീക്കം

നേമത്ത് ശശി തരൂർ മത്സരിക്കുമായിരുന്നു; പക്ഷേ, സംഭവിച്ചത് മറ്റൊന്ന്... എന്തുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെട്ടില്ലനേമത്ത് ശശി തരൂർ മത്സരിക്കുമായിരുന്നു; പക്ഷേ, സംഭവിച്ചത് മറ്റൊന്ന്... എന്തുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെട്ടില്ല

ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടി നല്‍കുകയാണ് സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് ഇക്കാര്യത്തില്‍ ഇടപെടല്‍ വേണം എന്ന് തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍...

അമിത വിശ്വാസം വേണ്ട

അമിത വിശ്വാസം വേണ്ട

പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളില്‍ പ്രവര്‍ത്തകര്‍ അമിതമായി വിശ്വസിക്കരുത് എന്നാണ് സിപിഎം പറയുന്നത്. സംസ്ഥാനത്ത് മൊത്തത്തില്‍ ഇടത് അനുകൂല സാഹചര്യമുണ്ടെങ്കിലും, അത് അമിത ആത്മവിശ്വാസത്തിന് വഴിവയ്ക്കരുത് എന്നാണ് മുന്നറിയിപ്പ്.

പ്രവര്‍ത്തകര്‍ക്ക് അലംഭാവം?

പ്രവര്‍ത്തകര്‍ക്ക് അലംഭാവം?

പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വന്നതോടെ ചില മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം കൂടി. അത് പ്രവര്‍ത്തനത്തില്‍ പിറകോട്ട് പോകാന്‍ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഇത് വിജയ സാധ്യതയെ ബാധിച്ചേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ജാഗ്രത വേണം

ജാഗ്രത വേണം

പ്രചാരണ പരിപാടികളില്‍ കൂടുതല്‍ ജാഗ്രത വേണം എന്ന നിര്‍ദ്ദശമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം അലംഭാവങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തേ തന്നെ ഇത്തരം ഒരു ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു.

പൊതുവികാരം

പൊതുവികാരം


കേരളത്തില്‍ ഇത്തവണ ഭരണ വിരുദ്ധ വികാരം ഇല്ല എന്ന പൊതു ചിത്രമാണ് പ്രീ പോള്‍ സര്‍വ്വേകള്‍ എല്ലാം നല്‍കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാ സര്‍വ്വേകളിലും ഏറ്റവും അധികം ആളുകള്‍ പിന്തുണയ്ക്കുന്നത് പിണറായി വിജയനെ ആണ്. രണ്ടാം സ്ഥാനത്തുള്ള ഉമ്മന്‍ ചാണ്ടി, പിണറായി വിജയനേക്കാള്‍ ഏറെ പിറകിലും ആണ്.

അതീവശ്രദ്ധയോടെ

അതീവശ്രദ്ധയോടെ

സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളില്‍ ഇത്തവണ കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട് സിപിഎം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഒരു പ്രചാരണവും വേണ്ടതില്ല എന്നാണ് നിര്‍ദ്ദേശം.

നേതാക്കളും ശ്രദ്ധയോടെ

നേതാക്കളും ശ്രദ്ധയോടെ

പിണറായി വിജയന്റെ പല പദപ്രയോഗങ്ങളും മുന്‍ തിരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ സിപിഎം നേതാക്കളും കരുതലോടെയാണ് ഓരോ പദപ്രയോഗങ്ങളും നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ മുതല്‍

ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ മുതല്‍

2020 ജൂലായില്‍ ആയിരുന്നു ആദ്യത്തെ പ്രീ പോള്‍ സര്‍വ്വേ പുറത്ത് വന്നത്. ഏഷ്യാനെറ്റ് ന്യൂസും- സി വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വ്വേ അന്ന് പ്രവചിച്ചതും എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയായിരുന്നു. എന്നാല്‍ ഈ സര്‍വ്വേയെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അന്ന് സിപിഎം രംഗത്ത് വന്നത്. ഇപ്പോഴും സര്‍വ്വേകളുടെ കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് അങ്ങനെ തന്നെയാണ്.

മഞ്ചേശ്വത്തെ സുരേന്ദ്രന്റെ വെല്ലുവിളിയും പ്രതീക്ഷയും ഇങ്ങനെ... രണ്ടിടത്തും ജയിച്ചാല്‍ എവിടത്തെ എംഎല്‍എ?മഞ്ചേശ്വത്തെ സുരേന്ദ്രന്റെ വെല്ലുവിളിയും പ്രതീക്ഷയും ഇങ്ങനെ... രണ്ടിടത്തും ജയിച്ചാല്‍ എവിടത്തെ എംഎല്‍എ?

Recommended Video

cmsvideo
Election 2021-രമയിലൂടെ തകരുമോ വടകരയിലെ സോഷ്യലിസ്റ്റ് കുത്തക? | Oneindia Malayalam

കുമാരി മുതല്‍ കുന്നപ്പള്ളി വരെ; ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ അടിതെറ്റിച്ച തിരിച്ചടികള്‍...കുമാരി മുതല്‍ കുന്നപ്പള്ളി വരെ; ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ അടിതെറ്റിച്ച തിരിച്ചടികള്‍...

English summary
CPM secretariat gives warning to party members that don't get over confidence on pre poll surveys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X