കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി വിഷയത്തില്‍ ഇടപെട്ട് സിപിഎം സെക്രട്ടറിയേറ്റ്; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പ്രതിപക്ഷം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് തടയണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രതിപക്ഷം മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും യോഗം അഭിപ്രായപ്പെട്ടു.

kerala

സെക്രട്ടറിയേറ്റിലെ സമരം അക്രമത്തില്‍ കലാശിച്ചത് പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു. ഉദ്യോഗാര്‍ത്ഥികളാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടതെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

അതേസമയം, പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയുള്ള കെഎസ് യു സമരത്തിലെ അക്രമം ആസൂത്രിതമാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. സാമൂഹ്യവിരുദ്ധ രീതിയിലേക്ക് കെഎസ് യു സമരം വഴിമാറുന്നുവെന്നും സമരക്കാര്‍ പോലീസിനെ ആക്രമിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ദുഷ്ടമനസ്സുകളുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സംസ്ഥാന സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അപൂര്‍വ്വം ചിലര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിഷമമുണ്ടായിട്ടുണ്ട്. അതും കൊണ്ട് ഇരിക്കുകയേ അവര്‍ക്ക് വഴിയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

'ഇഷ്ടമുളളത് പോലെ ജീവിക്കും, എന്റെ ജീവിതമാണ്', ബിഗ് ബോസിൽ കരയിച്ചും കയ്യടി വാങ്ങിയും ഡിംപൽ ഭാൽ'ഇഷ്ടമുളളത് പോലെ ജീവിക്കും, എന്റെ ജീവിതമാണ്', ബിഗ് ബോസിൽ കരയിച്ചും കയ്യടി വാങ്ങിയും ഡിംപൽ ഭാൽ

ഒരു സീറ്റും നാല് നേതാക്കളും; അവസരമില്ലെങ്കില്‍ വിമതനാവും, തിരുവല്ലയില്‍ ജേസഫ് വിഭാഗത്തില്‍ തര്‍ക്കംഒരു സീറ്റും നാല് നേതാക്കളും; അവസരമില്ലെങ്കില്‍ വിമതനാവും, തിരുവല്ലയില്‍ ജേസഫ് വിഭാഗത്തില്‍ തര്‍ക്കം

ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ; ഉള്ളുലയ്ക്കുന്ന കഥ, സഹ മത്സരാർത്ഥികളും കണ്ണീരണിഞ്ഞുബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ; ഉള്ളുലയ്ക്കുന്ന കഥ, സഹ മത്സരാർത്ഥികളും കണ്ണീരണിഞ്ഞു

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഡിവൈഎഫ്ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം: ഷാഫി പറമ്പിൽ

English summary
CPM Secretariat intervenes in PSC issue; Negotiate with job seekers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X