Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അത്യന്തം അപകടകാരി, ബിജെപിക്ക് നിശബ്ദ പിന്തുണ നല്‍കുന്നവരായി യുഡിഎഫ് മാറിയെന്ന് വിജയരാഘവൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാതെ വ്യാഖാനിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് യുഡിഎഫ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫിന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്നും വിജയരാഘവൻ വ്യക്തമാക്കി. ''തദ്ദേശ തെരഞ്ഞെടുപ്പില്‍ 1990ന് ശേഷം ആദ്യമായാണ് അധികാരിത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ തരത്തില്‍ വിജയം ഉണ്ടാകുന്നത്. ഈ തെരഞ്ഞെടുപ്പിന്റെ ഒരു സവിശേഷത അതാണ്. സര്‍ക്കാര്‍ നയത്തിനുള്ള വലിയ അംഗീകരമാണിത്''.

മുസ്ലിം മത മൗലികവാദികളുമായും ബിജെപിയുമായും ചേര്‍ന്ന് വളഞ്ഞ വഴിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. ''കേരളത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളി ഈ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ടു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് നേടിയ മികവാര്‍ന്ന വിജയമാണിത്. ഈ വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനം. എല്‍ഡിഎഫ് വിജയിച്ചിട്ടും, തങ്ങള്‍ പരാജിതരല്ല എന്ന് യുഡിഎഫ് വിശ്വസിച്ചാല്‍ എന്ത് ചെയ്യാന്‍ സാധിക്കും? പരാജയം പരിശോധിക്കാതെ വ്യാഖാനിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് യുഡിഎഫ്. ഇതിനേക്കാള്‍ വലിയ കുഴപ്പത്തില്‍ അത് അവരെ എത്തിക്കും. സ്വന്തം അടിത്തറ ഇളകിയത് അവര്‍ അറിയുന്നില്ല. ബിജെപിക്ക് നിശബ്ദ പിന്തുണ നല്‍കുന്നവരായി യുഡിഎഫ് മാറി''.

av

കേന്ദ്ര ഏജന്‍സിക്കെതിരെ വലിയ വിമര്‍ശനം എഐസിസി അധ്യക്ഷ നടത്തുമ്പോഴും കേരളത്തില്‍ ആ ഏജന്‍സികളെയെല്ലാം കോണ്‍ഗ്രസ് ന്യായീകരിക്കുകയാണെന്ന് എ വിജയരാഘവൻ പറഞ്ഞു. ''ജനത്തെ വിലകുറച്ച് കണ്ടതാണ് അവരുടെ ഏറ്റവും വലിയ തകരാറ് എന്ന് മനസിലാക്കണം. ഓരോ ഘടകകക്ഷികള്‍ വന്നപ്പോഴും ഇടതുപക്ഷം കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വിപുലീകരിക്കപ്പെട്ടു. അത് മുന്നണിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു.കേരളത്തെ സംബന്ധിച്ച് ദശാബ്ദമായി നിലനിന്ന പ്രതിലോമ രാഷ്ട്രീയ ചേരിയെ അത് ദുര്‍ബലപ്പെടുത്തി. കേരളത്തെ സംബന്ധിച്ച് അത് നല്ല കാര്യമാണ്''.

ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

'' ബിജെപി അത്യന്തം അപകടകാരിയായ രാഷ്ട്രീയ ശക്തിയാണ്. പരിഷ്‌കൃത സമൂഹത്തിന്റെ നിലപാടല്ല അവര്‍ക്ക്. ബിജെപിക്കെതിരായി യുഡിഎഫ് ഒന്നും പറഞ്ഞില്ല, കേരളത്തിലെ ബിജെപിയുടെ പ്രധാന ലക്ഷ്യം തിവനന്തപുരമായിരുന്നു. അവര്‍ തന്ത്രപരമായി നീങ്ങി. തിരവനന്തപുരത്ത് യുഡിഎഫുമായി ബിജെപി വമ്പിച്ച കൂട്ടുകെട്ടുണ്ടാക്കി. ബിജെപി മുന്നേറുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആശങ്കപ്പെട്ടില്ല. അതിനാല്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് വിജയം വിജയങ്ങളില്‍ ഏറ്റവും വലുതാണ്'' എന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+