കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

98 നിയമസഭാ സീറ്റില്‍ മുന്‍തൂക്കം, സിപിഎം വിലയിരുത്തല്‍ ഇങ്ങനെ, ഭീഷണി ബിജെപിയുടെ മുന്നേറ്റം!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വിശദമായി പരിശോധിച്ച് സിപിഎം. വിജയിച്ചെങ്കിലും പാളിച്ചകള്‍ സംഭവിച്ച കാര്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും മുന്‍തൂക്കം ഉണ്ടാവുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. വോട്ട് കണക്ക് പരിശോധിച്ചിരിക്കുകയാണ് സിപിഎം. 98 സീറ്റുകളിലാണ് ഇടതുമുന്നണിക്ക് മുന്‍തൂക്കമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരിക്കുന്നത്.

1

സിപിഎം വിലയിരുത്തല്‍ പ്രകാരം യുഡിഎഫ് 41 സീറ്റില്‍ മുന്‍തൂക്കം നേടിയിട്ടുണ്ട്. ഒരു സീറ്റില്‍ ബിജെപിക്കും മുന്‍തൂക്കമുണ്ട്. അതേസമയം ബിജെപിയുടെ മുന്നേറ്റം ആശങ്കയായി സിപിഎം കാണുന്നുണ്ട്. പരമ്പരാഗത കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. ഈ തോല്‍വികള്‍ സിപിഎം പരിശോധിക്കും. വര്‍ക്കല, ആറ്റിങ്ങല്‍ പന്തളം എന്നിവിടങ്ങളിലെ ബിജെപി മുന്നേറ്റം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയായി. ഇത് വലിയ വോട്ടുവിഹിതത്തിലേക്ക് മാറാതെ നോക്കാനുള്ള തയ്യാറെടുപ്പുകളാണ് സിപിഎം ഇനി നടത്തുക.

അതേസമയം 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ട്. ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടിയെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ ബിജെപിക്ക് വോട്ട് വിഹിതത്തില്‍ വര്‍ധനയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. വിശദമായ പരിശോധന നാളെ സംസ്ഥാന സമിതിയില്‍ നടക്കും. ശബരിമല വിഷയം ബിജെപിക്ക് നേട്ടമായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ബിജെപിക്ക് ചില സ്ഥലങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ പറ്റിയെന്നാണ് സിപിഎം വിലയിരുത്തല്‍.

നേരത്തെ തന്നെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന വാദത്തിലായിരുന്നു സിപിഎം നേതാക്കള്‍. അതേസമയം തന്നെ യുഡിഎഫ് ദുര്‍ബലമായെന്നും സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ഉറച്ച് ചില സ്ഥലങ്ങള്‍ ബിജെപി കൊണ്ടുപോയത് സിപിഎം ഗൗരവമായി കാണുന്നുണ്ട്. നേരത്തെ കൊടുവള്ളിയില്‍ പൂജ്യം വോട്ട് കിട്ടിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് അവിടെയുള്ള കമ്മിറ്റി തന്നെ പിരിച്ച് വിട്ടിരുന്നു. അതേ പോലുള്ള നടപടിയോ വിമര്‍ശനമോ ഇത്തവണ ഉണ്ടായില്ല. പകരം സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി കോട്ടകള്‍ തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

English summary
cpm secreteriat express concern over bjp's gain in kerala local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X