Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ എന്ന കമ്മി കൃമി കൂട്ടങ്ങളെ നിലക്ക് നിർത്താൻ സിപിഎം തയ്യാറാകണം';ഒജെ ജനീഷ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടിന്റെ ഉടമ നൗഫലിനെതിരെ നടക്കുന്നത് കടുത്ത സൈബർ അധിക്ഷേപമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷ്. സർക്കാർ ഭവന പദ്ധതിയിൽ വീടുള്ള നൗഫൽ അദ്ദേഹത്തിന് അനുവദിക്കപ്പെട്ട വീടിൻറെ ചോർച്ച ചൂണ്ടിക്കാണിച്ചാൽ അവിടെ നിന്നിറങ്ങി പോകണം എന്ന് പറയാൻ ഡിവൈഎഫ്ഐ ആരാണ്. മനുഷ്യത്വ വിരുദ്ധമായ പ്രസ്താവനകളും, മനുഷ്യവിരുദ്ധമായ പെരുമാറ്റവും നിരന്തരമായി പ്രകടിപ്പിക്കുന്ന ഈ കമ്മി കൃമി കൂട്ടങ്ങളെ നിലക്ക് നിർത്താൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'രൂക്ഷമായ സൈബർ ആക്രമണമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതനായ നൗഫൽ കെ ടി യ്ക്ക് എതിരേ കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ ഭവന പദ്ധതിയിൽ വീടുള്ള നൗഫൽ അദ്ദേഹത്തിന് അനുവദിക്കപ്പെട്ട വീടിൻറെ ചോർച്ച ചൂണ്ടിക്കാണിച്ചാൽ അവിടെ നിന്നിറങ്ങി പോകണം എന്ന് പറയാൻ ഡിവൈഎഫ്ഐ ആരാണ്. മനുഷ്യത്വ വിരുദ്ധമായ പ്രസ്താവനകളും, മനുഷ്യവിരുദ്ധമായ പെരുമാറ്റവും നിരന്തരമായി പ്രകടിപ്പിക്കുന്ന ഈ കമ്മി കൃമി കൂട്ടങ്ങളെ നിലക്ക് നിർത്താൻ സിപിഎം തയ്യാറാകണം.

dyfi2-177669

ഡിവൈഎഫ്ഐയുടെ സിപിഎമ്മിന്റെ ഔദാര്യമല്ല പുനരധിവാസം , അത് ദുരന്തബാധിതരുടെ അവകാശമാണ്. ഊരാളുങ്കൽ സൊസൈറ്റിയെ മുൻനിർത്തി സിപിഎം നടത്തിയിട്ടുള്ള അഴിമതിയാണ് ഭവന പദ്ധതിയിലെ വീടുകളിൽ ചോർച്ചയായി ഒലിച്ചു ഇറങ്ങുന്നത്. ഉറ്റവരും ഉടയവരും ഉൾപ്പെടെ 16 പേരെ നഷ്ടപ്പെട്ട ഒരു മനുഷ്യന് നേരെ അയാളുടെ പ്രതിഷേധം പറഞ്ഞു എന്നതിൻറെ പേരിൽ നിങ്ങൾ നടത്തുന്ന സോഷ്യൽ മീഡിയ ആക്രമണം അങ്ങേയറ്റം നീചമാണ് .മനുഷ്യത്വ വിരുദ്ധമാണ്. നൗഫൽ നിർഭയമായി മുന്നോട്ട് പോവുക, ഈ കമ്മി കൃമികീടങ്ങൾ അല്ല കേരളം. മൂന്നരക്കോടി ജനങ്ങളിൽ മഹാഭൂരിപക്ഷവും നൗഫൽ ന് ഒപ്പം തന്നെ അണി നിരക്കും', ജനീഷ് കുറിച്ചു.

ഫോണിലൂടെ ഉൾപ്പെടെ ഭീഷണി നേരിടുന്നുണ്ടെന്ന് നൌഫലും വെളിപ്പെടുത്തിയിരുന്നു. 16പേരെ നഷ്ടപ്പെട്ട കുടുംബത്തിലെ ദുരന്തബാധിതനാണ് താൻ. സൈബര്‍ ആക്രമണം നടത്തുന്നവര്‍ അതുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും നൗഫല്‍ പറഞ്ഞു. 'ഞാന്‍ ഇതുവരെ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്തയാളായിരുന്നു. മന്ത്രി ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ രാഷ്ട്രീയക്കാരെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. വന്നുനോക്കണം എന്നാണ് ആവശ്യപ്പെട്ടത്. സർക്കാർ തരുന്ന വീട് നല്ലതായിരിക്കുമല്ലോ എന്നതിനാലാണ് ടൌണ്‍ഷിപ്പിലെ വീട് തന്നെ മതിയെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+